---
title: "നടുറോഡില്‍ പത്തിവിരിച്ച് കൊത്താനൊരുങ്ങി രാജവെമ്പാല; വീഡിയോ"
english_title: "King cobra crouched in the middle of the road and ready to carve; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90544/king-cobra-crouched-in-the-middle-of-the-road-and-ready-to-carve-video"
published_at: "2023-01-16T08:13:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4b9e7a52d0_viral.jpg"
keywords: []
---

# നടുറോഡില്‍ പത്തിവിരിച്ച് കൊത്താനൊരുങ്ങി രാജവെമ്പാല; വീഡിയോ

> **Lead Summary:** സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അക്കൂട്ടത്തില്‍ പാമ്പുകളുടെ വീഡിയോകള്‍ കാണാന്‍ കാഴ്ചക്കാര്‍ ഏറെയാണ്.

## Article Content

സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അക്കൂട്ടത്തില്‍ പാമ്പുകളുടെ വീഡിയോകള്‍ കാണാന്‍ കാഴ്ചക്കാര്‍ ഏറെയാണ്.

അത്തരത്തില്‍ ഒരു രാജവെമ്പാലയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റോഡിനു നടുവിലൂടെ ഇഴഞ്ഞു നീങ്ങിയ 15 അടി നീളമുള്ള കൂറ്റൻ രാജവെമ്പാലയുടെ വീഡിയോ ആണിത്.

ഒഡിഷയിലെ സോറോ ജില്ലയിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ഖനിക്കു സമീപമാണ് രാജവെമ്പാലയെ കണ്ടത്. തുടര്‍ന്ന് ഖനിത്തൊഴിലാളികൾ പാമ്പുപിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പാമ്പുപിടുത്തക്കാരന് ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പാമ്പിനെ പിടികൂടാന്‍ കഴിഞ്ഞത്.

അതും ഓരോ തവണ പാമ്പിനെ പിടികൂടാൻ ശ്രമിക്കുമ്പോഴും പാമ്പ് പത്തിവിരിച്ച് ഇയാൾക്കു നേരെ കൊത്താന്‍ ശ്രമിക്കുകയായിരുന്നു. കൂടി നിന്നിരുന്ന ഖനിത്തൊഴിലാളികൾക്കു നേരെയും പാമ്പ് പത്തിവിടര്‍ത്തി.

ഒരു ഘട്ടത്തിൽ പാമ്പുപിടുത്തക്കാരന്റെ ബാഗിലും പാമ്പ് ആഞ്ഞുകൊത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പാമ്പിനെ പിടിച്ച് കാടിനുള്ളിൽ കൊണ്ടുപോയി വിടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/90544/king-cobra-crouched-in-the-middle-of-the-road-and-ready-to-carve-video)