---
title: "'പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നാക്കി സെക്ഷ്വലൈസ് ചെയ്യുന്നു' ; സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങളെക്കുറിച്ച്‌ മനസ് തുറന്ന് നയന "
english_title: "'Sexualizing the Unsaid by Saying It'; Nayana opens up about social media reactions"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90537/sexualizing-the-unsaid-by-saying-it-nayana-opens-up-about-social-media-reactions"
published_at: "2023-01-16T07:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4b5487307e_NAYANA_1.jpg"
keywords: []
---

# 'പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നാക്കി സെക്ഷ്വലൈസ് ചെയ്യുന്നു' ; സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങളെക്കുറിച്ച്‌ മനസ് തുറന്ന് നയന 

> **Lead Summary:** **ജൂ**ണ്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് നയന എല്‍സ. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രണത്തെക്കുറിച്ച്‌ നയന തുറന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.

## Article Content

**ജൂ**ണ്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് നയന എല്‍സ. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രണത്തെക്കുറിച്ച്‌ നയന തുറന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.

തന്റെ തുറന്നു പറച്ചിലുകളോടുള്ള സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങളെക്കുറിച്ച്‌ മനസ് തുറക്കുകയാണ് നയന.ഞാന്‍ പറയാത്ത കാര്യങ്ങള്‍ ഞാന്‍ പറഞ്ഞുവെന്നാക്കി സെക്ഷ്വലൈസ് ചെയ്യുകയാണ്. അത് കാണുമ്ബോള്‍ തന്നെ വിചാരിക്കുക ഈ കുട്ടി സിനിമയ്ക്ക് വേണ്ടി അങ്ങനെ കാണിക്കാന്‍ റെഡിയാണെന്ന് പറഞ്ഞുവെന്നാകും.

പച്ചയ്ക്കാണ് പറയുന്നത്. പറയാന്‍ പറ്റാത്ത ആ വാക്ക് അങ്ങനെ തന്നെയാണ് എഴുതിയിരിക്കുന്നത്. ഒരു പോസ്റ്റില്‍ അവര്‍ അങ്ങനെ ഇട്ടുവെന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ, അല്ലാതെ അങ്ങനെ വിളിക്കുന്നുവെന്നല്ല. പ്രതികരിക്കുന്നത് പ്രശ്‌നമാണോ എന്ന് ചിന്തിച്ച്‌ പോകും.എനിക്കാ സ്‌ക്രീന്‍ഷോട്ട് എടുത്ത് ഇടാന്‍ പറ്റില്ല. എനിക്കൊരു മാന്യതയുണ്ടല്ലോ. അങ്ങനെത്തെ സംഭവമാണ് വരുന്നത്.

അത് കാണുന്നവര്‍ വിചാരിക്കുക ഈ കുട്ടി ഇത്രയും മോശമാണോ, സിനിമക്കുവേണ്ടി എന്തും ചെയ്യാന്‍ റെഡിയായിട്ടുള്ളയാളാണോ എന്നാകും. ഞാന്‍ അങ്ങനെയല്ല പറഞ്ഞത്. ഞാന്‍ മൂന്നേ മൂന്ന് പോയന്റാണ് പറഞ്ഞത്.സിനിമാ നടിമാര്‍ മാത്രമല്ല മീഡിയയിലുള്ളവരും മോഡലിംഗ് ചെയ്യുന്നവരാണെങ്കിലും അഭിനയിക്കുന്നതാണ്. മീഡിയ എന്നത് ആളുകള്‍ക്ക് ഇപ്പോഴും ഡൈജസ്റ്റ് ആയിട്ടില്ല.

ഞാന്‍ ഈയ്യടുത്തൊരു ഫാമിലി ഫങ്ഷന് പോയപ്പോള്‍ എന്റെ ബന്ധുക്കളില്‍ നിന്നു തന്നെ കേട്ടു, മോളെ സിനിമ നമുക്ക് വേണോ? സിനിമ നമ്മള്‍ക്ക് പറ്റിയതല്ല, നാളെ നിനക്ക് നല്ലൊരു കുടുംബം കിട്ടുമോ? കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവിന് നിന്നെ സംശയമായിരിക്കില്ലേ? എന്നൊക്കെ.ഞാന്‍ മോശപ്പെട്ടൊരു സ്ഥലത്താണോ ജോലി ചെയ്യുന്നത്, സിനിമയില്‍ തന്നെയല്ലേ എന്ന് ചിന്തിച്ചു പോയി.

ഇതാണ് നമ്മളെ ഇഞ്ചക്‌ട് ചെയ്യുന്നത്. അതിന്റെ കൂടെ ഈ കമന്റുകള്‍ കൂടെ വരുമ്ബോള്‍ നമ്മള്‍ തിരഞ്ഞെടുത്ത പ്രൊഫഷന്‍ തെറ്റിപ്പോയോ എന്നൊരു സംശയം വരും. പ്രശ്‌നങ്ങള്‍ എല്ലായിടത്തുമുണ്ട്. കോര്‍പ്പറേറ്റ് ഓഫീസിലും തുണിക്കടയിലും. പക്ഷെ മീഡിയയില്‍ വരുമ്ബോള്‍ അത് കുറേക്കൂടി ഹൈലൈറ്റ് ചെയ്ത് കാണിക്കുന്നുവെന്നേയുള്ളൂ. എല്ലാവര്‍ക്കും അറിയേണ്ടത് മീഡിയയിലെ ഗോസിപ്പുകളാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90537/sexualizing-the-unsaid-by-saying-it-nayana-opens-up-about-social-media-reactions)