---
title: "ഒടുവില്‍ അമൃത സുരേഷിനെ തേടിയും ആ സന്തോഷം എത്തി; ആശംസകള്‍ അറിയിച്ച് ആരാധകര്‍"
english_title: "Finally, that happiness reached Amrita Suresh; Greetings fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90535/finally-that-happiness-reached-amrita-suresh-greetings-fans"
published_at: "2023-01-16T07:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4af569ea1d_AMRTHA_SURESH.jpg"
keywords: []
---

# ഒടുവില്‍ അമൃത സുരേഷിനെ തേടിയും ആ സന്തോഷം എത്തി; ആശംസകള്‍ അറിയിച്ച് ആരാധകര്‍

> **Lead Summary:** **പ്ര**ശസ്ത ഗായിക അമൃത സുരേഷിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാലില്‍ നിന്നും താരം യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.

## Article Content

**പ്ര**ശസ്ത ഗായിക അമൃത സുരേഷിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാലില്‍ നിന്നും താരം യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.

ഇസിഎച്ച് ഡിജിറ്റല്‍ മുഖേന ചലച്ചിത്ര സംഗീത മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍.പത്ത് വര്‍ഷത്തെ കാലാവധിയാണ് ഗോള്‍ഡന്‍ വിസകള്‍ക്ക്. കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് നേരത്തെ യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുള്ളത്. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥിരാജ്, ടോവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങി നിരവധി നടന്മാര്‍ക്കും, ലെന, അമല പോള്‍, മഞ്ജു വാര്യര്‍, തുടങ്ങി നിരവധി നടിമാര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90535/finally-that-happiness-reached-amrita-suresh-greetings-fans)