---
title: "ജിസ്മയും വിമലും വിവാഹിതരായി"
english_title: "Jisma and Vimal got married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90513/jisma-and-vimal-got-married"
published_at: "2023-01-15T23:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c43a2348f30_vimal.jpg"
keywords: []
---

# ജിസ്മയും വിമലും വിവാഹിതരായി

> **Lead Summary:** സോഷ്യൽമീഡിയയുടെ പ്രിയപ്പെട്ട താരജോഡികളാണ് അഭിനേതാക്കളായ ജിസ്മ ജിജിയും വിമലും. ഇരുവരും വളരെ നാളുകളായി പ്രണയത്തിലാണ്. അടുത്തിടെ ഇവരുടെ ആദ്യം ജോലി പിന്നെ കല്യാണം വെബ് സീരിസ് വൈറലായിരുന്നു.

## Article Content

സോഷ്യൽമീഡിയയുടെ പ്രിയപ്പെട്ട താരജോഡികളാണ് അഭിനേതാക്കളായ ജിസ്മ ജിജിയും വിമലും. ഇരുവരും വളരെ നാളുകളായി പ്രണയത്തിലാണ്. അടുത്തിടെ ഇവരുടെ ആദ്യം ജോലി പിന്നെ കല്യാണം വെബ് സീരിസ് വൈറലായിരുന്നു.

രേവതി, സതീഷ് എന്നീ കഥാപാത്രങ്ങളായാണ് ഇരുവരും സീരിസിൽ അഭിനയിച്ചത്. ഇവരുടെ തന്നെ യുട്യൂബ് ചാനൽ വഴിയാണ് ആ വെബ് സീരിസ് പ്രേക്ഷകരിലേക്ക് എത്തിയത്. ജിസ്മയും വിമലും ഇപ്പോൾ വിവാഹിതരായിരിക്കുകയാണ്.

ഇരുവരും തന്നെയാണ് സോഷ്യൽമീഡിയ വഴി ചിത്രങ്ങൾ പങ്കുവെച്ച് വിവാഹം കഴിഞ്ഞ വിവരം പ്രേക്ഷകരെ അറിയിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ സ്വകാര്യമായ ചടങ്ങിലാണ് ഇരുവരുടേയും വിവാഹം നടന്നത്. വിവാഹ തിയ്യതിയൊന്നും ഇരുവരും പുറത്തുവിട്ടിരുന്നില്ല.

അതിനാൽ തന്നെ വിവാഹ ചിത്രങ്ങൾ‌ പ്രേക്ഷകർക്കും വലിയ സർപ്രൈസായി. നാലുകെട്ട് പോലുള്ള ഒരു തറവാട് വീട്ടിലാണ് ഇരുവരുടേയും വിവാ​ഹം നടന്നത്.

ഇളം റോസ് നിറത്തിലുള്ള കസവ് മുണ്ടും ക്രീം നിറത്തിലുള്ള ഷർട്ടുമായിരുന്നു വിമലിന്റെ വിവാഹ വേഷം. ക്രീ നിറത്തിലുള്ള ബ്രൈഡൽ‌ സാരിയും അതിന് ഇണങ്ങുന്ന ആഭരണങ്ങളുമായിരുന്നു ജിസ്മയുടെ വേഷം. വളരെ സിപിംൾ ലുക്കായിരുന്നു ഇരുവരും ഉപയോ​ഗിച്ചിരുന്നത്.

വളരെ മനോഹരമാണ് ഇരുവരുടേയും വിവാഹ ചിത്രങ്ങൾ. 'ക്യൂ‌ട്ടസ്റ്റ് റോയൽ കപ്പിൾ, സതീശന്റേയും രേവതിയുടേയും കല്യാണം കഴിഞ്ഞെ, ഒറിജിനൽ തന്നെ ആണെല്ലോ അല്ലേ..., സതീശനും രേവതിയും കെട്ടിയപ്പോ ഇവർക്ക് അസൂയ ആയതാ എന്നൊരു കരക്കമ്പി പരന്നിട്ടുണ്ട്. നേരാണോ ആവോ.'

'അങ്ങനെ കല്യാണം കഴിഞ്ഞു, അങ്ങനെ അവർ ഒന്നിക്കുകയാണ്. ജീവിതത്തിലെ സതീഷേട്ടനും രേവതിയും, അപ്പൊ ഇതുവരെ കല്യാണം കഴിഞ്ഞില്ലായിരുന്നോ' തുടങ്ങി നിരവധി കമന്റുകളാണ് ഇരുവരുടേയും വിവാഹ​ ചിത്രങ്ങൾ പുറത്തുവന്നതോടെ വന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90513/jisma-and-vimal-got-married)