---
title: "രഞ്ജു രഞ്ചിമാറിനെ പണ്ട് മുക്ത ചേട്ടാ എന്ന് വിളിച്ചപ്പോൾ അവരുടെ പ്രതികരണം കണ്ടോ?അമ്പരന്ന് പ്രേക്ഷകർ"
english_title: "When Ranju Ranchimar was called Mukta Cheta in the past, did you see their reaction? The audience was surprised."
publisher: "moviemax.in"
canonical_url: "https://moviemax.in/news/90505/when-ranju-ranchimar-was-called-mukta-cheta-in-the-past-did-you-see-their-reaction-the-audience-was-surprised"
published_at: "2023-01-15T22:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c42e3f5c04c_muktha_2.jpg"
keywords: []
---

# രഞ്ജു രഞ്ചിമാറിനെ പണ്ട് മുക്ത ചേട്ടാ എന്ന് വിളിച്ചപ്പോൾ അവരുടെ പ്രതികരണം കണ്ടോ?അമ്പരന്ന് പ്രേക്ഷകർ

> **Lead Summary:** ട്രാന്‍സ് വിഭാഗത്തില്‍ നിന്നും ഇന്നത്തെ മുഖ്യധാരയിലേക്ക് ഉയര്‍ന്ന് വന്ന സെലിബ്രിറ്റി മേക്ക്‌അപ്പ് ആര്‍ട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാര്‍. സിനിമാ ലോകത്തെ നിരവധി പേരുമായി രഞ്ജുവിന് സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ റിമി ടോമി, മുക്ത എന്നിവര്‍ രഞ്ജുവുമായുള്ള സൗഹൃദത്തെക്കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മുൻപൊരിക്കൽ രഞ്ജു കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ അതിഥി ആയെത്തിയപ്പോഴായിരുന്നു ഇത്.

## Article Content

ട്രാന്‍സ് വിഭാഗത്തില്‍ നിന്നും ഇന്നത്തെ മുഖ്യധാരയിലേക്ക് ഉയര്‍ന്ന് വന്ന സെലിബ്രിറ്റി മേക്ക്‌അപ്പ് ആര്‍ട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാര്‍. സിനിമാ ലോകത്തെ നിരവധി പേരുമായി രഞ്ജുവിന് സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ റിമി ടോമി, മുക്ത എന്നിവര്‍ രഞ്ജുവുമായുള്ള സൗഹൃദത്തെക്കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മുൻപൊരിക്കൽ രഞ്ജു കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ അതിഥി ആയെത്തിയപ്പോഴായിരുന്നു ഇത്.

കാണുന്ന എല്ലാ ആര്‍ട്ടിസ്റ്റുകളും സ്വന്തം മോളാണെന്ന് രഞ്ജു പറയും. ഈ മക്കളെല്ലാം നിരന്ന് നിന്നാല്‍ രഞ്ജു പെട്ടു പോവും. ഇതില്‍ ആരായിരിക്കും ഏറ്റവും പ്രിയപ്പെട്ട മകള്‍’ എന്ന് റിമി ടോമി ചോദിച്ചു. ആദ്യത്തെ മകള്‍ ആരാണെന്ന് ചോദിച്ചാല്‍ ഞാനാണെന്ന് തീര്‍ച്ചയായും പറയും റിമി പങ്കുവച്ചുരഞ്ജുവിനെ എനിക്ക് പരിചയപ്പെടുത്തി തരുന്നത് നാത്തൂന്‍ മുക്ത ആണ്. തന്റെ കൂടെ ഏറ്റവും അധികം വിദേശ ഷോകളിൽ വന്നിരിക്കുന്നത് മുക്തയാണ് . അന്ന് പൈസ മുടക്കി ഒരുപാട് സാധനങ്ങള്‍ വാങ്ങി ആര്‍ട്ടിസ്റ്റുകള്‍ക്ക് ഉപയോഗിച്ചപ്പോഴാണ് രഞ്ജുവിനെ കരിയറില്‍ തന്നെ വലിയ ഉയര്‍ച്ച വന്നത് എന്നും റിമി ടോമി കൂട്ടിച്ചേർത്തു.

നാന വീക്ക്ലിക്ക് വേണ്ടി ഫോട്ടോ ഷൂട്ട് ചെയ്യുമ്ബോഴാണ് ആദ്യമായി കാണുന്നത്. ”അതിന്റെ മേക്കപ്പ് മാന്‍ ആയിരുന്നു രഞ്ജു ചേട്ടന്‍. അന്നെനിക്കത് ഭയങ്കരമായി ഇഷ്ടപ്പെട്ടിട്ടാണ് തമിഴിലെ എന്റെ ഒരു സിനിമയ്ക്കായി ചെന്നെെയിലേക്ക് വിളിക്കുന്നത്. രഞ്ജു ചേട്ടന്റെ ഏറ്റവും ആദ്യത്തെ മകള്‍ ആരാണെന്ന് ചോദിച്ചാല്‍ ഞാനാണെന്ന് തീര്‍ച്ചയായും പറയും. ആ ഒരു അവകാശം വേറെ ആര്‍ക്കും വിട്ട് കൊടുക്കില്ല എന്ന് മുക്തയും പറയുന്നു. കൂടാതെ മുക്ത എന്നെ ചേട്ടാ എന്ന് വിളിക്കുമ്പോൾ ഞാന്‍ ചീത്ത പറയുമായിരുന്നു. നിന്റെ നാക്കില്‍ സ്റ്റിച്ചിടും എന്ന് പറയും. പക്ഷെ അവളെ ആറാം ക്ലാസ് മുതല്‍ മേക്കപ്പ് ചെയ്യുന്നതാണ്. അങ്ങനെ വിളിക്കുന്നതില്‍ കുഴപ്പമില്ലെന്നും മുക്തയും പിന്നീട് മാറുമെന്നും രഞ്ജു രഞ്ജിമാര്‍ അന്ന് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/90505/when-ranju-ranchimar-was-called-mukta-cheta-in-the-past-did-you-see-their-reaction-the-audience-was-surprised)