---
title: "യാത്രക്കാര്‍ക്ക് ഹസ്‌തദാനം ചെയ്യുന്ന കുട്ടി ; വൈറലായി വീഡിയോ"
english_title: "A child shaking hands with passengers; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90503/a-child-shaking-hands-with-passengers-the-video-went-viral"
published_at: "2023-01-15T21:57:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c42986af91c_baby.jpg"
keywords: []
---

# യാത്രക്കാര്‍ക്ക് ഹസ്‌തദാനം ചെയ്യുന്ന കുട്ടി ; വൈറലായി വീഡിയോ

> **Lead Summary:** നിത്യജീവിതത്തില്‍ നമ്മള്‍ ചെയ്യുന്ന ഏത് കാര്യങ്ങളിലും നമ്മുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനം പ്രകടമായിരിക്കും . അത്തരത്തില്‍ നല്ല പ്രവൃത്തികള്‍ ചെയ്യുന്നവരുടെ പോസിറ്റീവ് വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ നാം കാണാറുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍ ചെയ്യുന്ന നല്ല പ്രവൃത്തികളുടെ വീഡിയോകള്‍ കാണുമ്പോള്‍ ഒരു പ്രത്യേക സന്തോഷമാണ്.

## Article Content

നിത്യജീവിതത്തില്‍ നമ്മള്‍ ചെയ്യുന്ന ഏത് കാര്യങ്ങളിലും നമ്മുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനം പ്രകടമായിരിക്കും . അത്തരത്തില്‍ നല്ല പ്രവൃത്തികള്‍ ചെയ്യുന്നവരുടെ പോസിറ്റീവ് വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ നാം കാണാറുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍ ചെയ്യുന്ന നല്ല പ്രവൃത്തികളുടെ വീഡിയോകള്‍ കാണുമ്പോള്‍ ഒരു പ്രത്യേക സന്തോഷമാണ്.

for video: [https://twitter.com/i/status/1613191502225711107](https://twitter.com/i/status/1613191502225711107)

അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വിമാനത്തിലെ ഓരോ യാത്രക്കാര്‍ക്കും അങ്ങോട്ട് പോയി ഹസ്‌തദാനം ചെയ്യുന്ന ഒരു കുരുന്നിനെ ആണ് വീഡിയോയില്‍ കാണുന്നത്. അവര്‍ തിരിച്ചും ഒരു പുഞ്ചിരിയോടെ കുട്ടിക്ക് ഹസ്‌തദാനം നല്‍കുകയായിരുന്നു.

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിച്ച ഈ വീഡിയോ 22 ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്. കൂടാതെ നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. ക്യൂട്ട് വീഡിയോ എന്നും ഏറെ പ്രചോദനം നല്‍കുന്ന വീഡിയോ എന്നുമാണ് പലരും കമന്‍റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90503/a-child-shaking-hands-with-passengers-the-video-went-viral)