---
title: "പൂച്ചകളുമായി യുവാവിന്‍റെ സാഹസിക ബൈക്ക് യാത്ര; വിമർശനവുമായി സോഷ്യൽ മീഡിയ"
english_title: "Young man's adventurous bike ride with cats; Social media with criticism"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90501/young-mans-adventurous-bike-ride-with-cats-social-media-with-criticism"
published_at: "2023-01-15T21:46:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4272d4e398_cat.jpg"
keywords: []
---

# പൂച്ചകളുമായി യുവാവിന്‍റെ സാഹസിക ബൈക്ക് യാത്ര; വിമർശനവുമായി സോഷ്യൽ മീഡിയ

> **Lead Summary:** ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്നത്. വളര്‍ത്തു മൃഗങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇവിടെയിതാ പൂച്ചകളുമായി ബൈക്ക് യാത്ര ചെയ്യുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

## Article Content

ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്നത്. വളര്‍ത്തു മൃഗങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇവിടെയിതാ പൂച്ചകളുമായി ബൈക്ക് യാത്ര ചെയ്യുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

FOR VIDEO: [https://twitter.com/i/status/1614298540951638017](https://twitter.com/i/status/1614298540951638017)

ബാംഗ്ലൂരുവില്‍ നിന്നുള്ള ഈ ദൃശ്യം ട്വിറ്ററിലൂടെ ആണ് പ്രചരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ ഏറെ അപകടകരമായ രീതിയിലാണ് യുവാവ് പൂച്ചകളുമായി യാത്ര ചെയ്യനുന്നതെന്ന് വ്യക്തമാണ്. ഒരു പൂച്ച യുവാവിന്‍റെ തോളില്‍ തൂക്കിയിരിക്കുന്ന ബാഗിന്‍റെ പുറത്താണ് ഇരിക്കുന്നത്. മറ്റേ പൂച്ച ബൈക്കിന്‍റെ ഫ്യുവല്‍ ടാങ്കിലും.

കൂടാതെ ഇരു പൂച്ചകളുടെയും സുരക്ഷ ഉറപ്പാക്കാതെയുള്ള യാത്രയാണ് യുവാവ് നടത്തിയത്. റോഡിലൂടെ യാത്ര ചെയ്ത മറ്റൊരാളാണ് ഈ വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്‍റുകളുമായി രംഗത്തെത്തിയത് . അതിൽ പലരും യുവാവിനെ വിമര്‍ശിച്ചുകൊണ്ടാണ് കമന്‍റുകള്‍ ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90501/young-mans-adventurous-bike-ride-with-cats-social-media-with-criticism)