---
title: "രണ്ട് പൂച്ചകളുമായി യുവാവിന്‍റെ ബൈക്ക് യാത്ര; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ"
english_title: "Young man's bike ride with two cats; Social media with criticism"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90500/young-mans-bike-ride-with-two-cats-social-media-with-criticism"
published_at: "2023-01-15T21:37:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c425212d2d0_viral.jpg"
keywords: []
---

# രണ്ട് പൂച്ചകളുമായി യുവാവിന്‍റെ ബൈക്ക് യാത്ര; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

> **Lead Summary:** ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അവയില്‍ വളര്‍ത്തു മൃഗങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്.

## Article Content

ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അവയില്‍ വളര്‍ത്തു മൃഗങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്.

ഇവിടെയിതാ പൂച്ചകളുമായി ബൈക്ക് യാത്ര ചെയ്യുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബാംഗ്ലൂരുവില്‍ നിന്നുള്ള ഈ ദൃശ്യം ട്വിറ്ററിലൂടെ ആണ് പ്രചരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ ഏറെ അപകടകരമായ രീതിയിലാണ് യുവാവ് പൂച്ചകളുമായി യാത്ര ചെയ്യനുന്നതെന്ന് വ്യക്തമാണ്.

ഒരു പൂച്ച യുവാവിന്‍റെ തോളില്‍ തൂക്കിയിരിക്കുന്ന ബാഗിന്‍റെ പുറത്താണ് ഇരിക്കുന്നത്. മറ്റേ പൂച്ച ബൈക്കിന്‍റെ ഫ്യുവല്‍ ടാങ്കിലും. ഇരു പൂച്ചകളുടെയും സുരക്ഷ ഉറപ്പാക്കാതെയുള്ള യാത്രയാണ് യുവാവ് നടത്തിയത്.

[**https://twitter.com/i/status/1614298540951638017**](https://twitter.com/i/status/1614298540951638017)

റോഡിലൂടെ യാത്ര ചെയ്ത മറ്റൊരാളാണ് വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോ കണ്ടതും കമന്‍റുകളുമായി രംഗത്തെത്തിയതും.

പലരും യുവാവിനെ വിമര്‍ശിച്ചുകൊണ്ടാണ് കമന്‍റുകള്‍ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ യാതൊരു സുരക്ഷയും ഒരുക്കാതെ പൂച്ചകളുമായി യാത്ര ചെയ്യരുതെന്നും പലരും അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/90500/young-mans-bike-ride-with-two-cats-social-media-with-criticism)