---
title: "സൂപ്പർ താരത്തിന്റെ മകൾക്ക് ഇന്ന് ഒന്നാം പിറന്നാൾ; ആഘോഷമാക്കി കുടുംബം "
english_title: "The superstar's daughter's first birthday today; The family celebrated"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90492/the-superstars-daughters-first-birthday-today-the-family-celebrated"
published_at: "2023-01-15T20:45:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c418bf8ea23_malti.jpg"
keywords: []
---

# സൂപ്പർ താരത്തിന്റെ മകൾക്ക് ഇന്ന് ഒന്നാം പിറന്നാൾ; ആഘോഷമാക്കി കുടുംബം 

> **Lead Summary:** **പ്രി**യങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസിന്റെയും മകള്‍ മാള്‍ട്ടി മേരി ചോപ്ര ജോനാസിന് ഇന്ന് ഒരു വയസ്സ്.മകളുമൊത്തുള്ള താരങ്ങളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍വൈറലാണ്.

## Article Content

**പ്രി**യങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസിന്റെയും മകള്‍ മാള്‍ട്ടി മേരി ചോപ്ര ജോനാസിന് ഇന്ന് ഒരു വയസ്സ്.മകളുമൊത്തുള്ള താരങ്ങളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍വൈറലാണ്.

മകള്‍ പിറന്ന ആദ്യ നാളുകളില്‍ മകളുടെ ചിത്രങ്ങള്‍ പുറത്തുവിടാന്‍ താരങ്ങള്‍ മടിച്ചിരുന്നു. പിന്നീടാണ് മാള്‍ട്ടിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ തുടങ്ങിയത്. മകള്‍ പിറന്നതോടെ തന്റെയും നിക്കിന്റെയും ജീവിതം മാറി മറിഞ്ഞുവെന്ന് പ്രിയങ്കാ ചോപ്ര പറഞ്ഞിരുന്നു.

ജീവിതം തന്നെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രിയങ്ക ട്രാവല്‍ ആന്റ് ലെഷര്‍ മാസികയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

2022 ജനുവരിയിലായിരുന്നു താരദമ്പതികള്‍ക്ക് വാടക ഗര്‍ഭപാത്രത്തിലൂടെ പെണ്‍കുഞ്ഞ് പിറന്നത്. 2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക ചോപ്രയും നിക്കും വിവാഹം കഴിക്കുന്നത്. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ ക്രിസ്ത്യന്‍, ഹിന്ദു ആചാരപ്രകാരമാണ് വിവാഹിതരായത്. ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

### Related Links & Sources
- [Original Story Source](https://moviemax.in/news/90492/the-superstars-daughters-first-birthday-today-the-family-celebrated)