---
title: "ഒരു സന്തോഷവാര്‍ത്തയുണ്ട് ഇത് രണ്ടാം തവണയാണ്;  ബീന ആന്റണി, ആശംസകളുമായി പ്രേക്ഷകർ "
english_title: "Beena Antony shares the latest news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90488/beena-antony-shares-the-latest-news"
published_at: "2023-01-15T20:05:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c40f7f38284_beena_antony.jpg"
keywords: []
---

# ഒരു സന്തോഷവാര്‍ത്തയുണ്ട് ഇത് രണ്ടാം തവണയാണ്;  ബീന ആന്റണി, ആശംസകളുമായി പ്രേക്ഷകർ 

> **Lead Summary:** സിനിമയിലൂടെ വന്ന് സീരിയലില്‍ സ്ഥാനം പിടിച്ച നടിയാണ് ബീന ആന്റണി. ഇപ്പോള്‍ മൗനരാഗം എന്ന പരമ്പരയിലാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ നല്ല പ്രതികരണം മൗനരാഗം നേടി , എന്നാല്‍ ഇടക്കിവെച്ച് ഈ പരമ്പര നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടു.

## Article Content

സിനിമയിലൂടെ വന്ന് സീരിയലില്‍ സ്ഥാനം പിടിച്ച നടിയാണ് ബീന ആന്റണി. ഇപ്പോള്‍ മൗനരാഗം എന്ന പരമ്പരയിലാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ നല്ല പ്രതികരണം മൗനരാഗം നേടി , എന്നാല്‍ ഇടക്കിവെച്ച് ഈ പരമ്പര നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടു.

ആദ്യം ഇതിന്റെ കഥയുടെ പോക്ക് പ്രേക്ഷകര്‍ക്ക് അത്ര പിടിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ഇതാ ശക്തമായ തിരിച്ചുവരവ് മൗനരാഗം നടത്തിയതിന്റെ സന്തോഷമാണ് ബീന പങ്കുവെച്ചിരിക്കുന്നത് . വീഡിയോയില്‍ എത്തിയാണ് ഇതേക്കുറിച്ച് നടി പറഞ്ഞത്.

ഒരു സന്തോഷമുണ്ട് ലൊക്കേഷനില്‍ നിന്ന് വീഡിയോ എടുക്കാന്‍ ആയിരുന്നു തീരുമാനിച്ചത് , എന്നാല്‍ അവിടെ നെറ്റ്വര്‍ക്ക് പ്രശ്‌നം എന്ന് പറഞ്ഞായിരുന്നു ബീന വീഡിയോ പങ്കുവെച്ചത്. സീരിയല്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് എത്തി എന്നും ഇതില്‍ ഒരുപാട് സന്തോഷമുണ്ടെന്നു ബീന പറഞ്ഞു.

മൗനരാഗം നന്നായി പോകുന്നുണ്ടല്ലോ എന്നാണ് പുറത്തിറങ്ങുമ്പോള്‍ എല്ലാവരും പറയുന്നത് , അതിന്റെ റിസള്‍ട്ട് ആണ് ഇപ്പോള്‍ കാണുന്നത്. ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നതിന് എല്ലാവര്‍ക്കും ഒത്തിരി നന്ദി.

ഈ ആഴ്ച റേറ്റിംഗ് ഒന്നാം സ്ഥാനത്തേക്ക് എത്തിയതില്‍ വലിയ സന്തോഷം. ഇത് ഞങ്ങള്‍ കേക്ക് മുറിച്ച്ആഘോഷിച്ചു എന്നും ബീന പറഞ്ഞു. രണ്ടാം തവണയാണ് മൗനരാഗം റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.

അതേസമയം പരമ്പരയുടെ ഇനി വരാന്‍ പോകുന്ന കഥകള്‍ അതിലും ഗംഭീരമാണെന്നും ബീന കൂട്ടിച്ചേര്‍ത്തു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് കുറിച്ചത്. നടിയുടെ സന്തോഷത്തെക്കുറിച്ച് ചിലര്‍ കമന്റ് എഴുതി.

### Related Links & Sources
- [Original Story Source](https://moviemax.in/news/90488/beena-antony-shares-the-latest-news)