---
title: "എനിക്ക് നിറം നഷ്ടമാവുന്നു; ശാരീരികാവസ്ഥ തുറന്ന് പറഞ്ഞ് നടി, പോസ്റ്റ് വൈറൽ "
english_title: "I lose color; The actress opened up about her physical condition"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90479/i-lose-color-the-actress-opened-up-about-her-physical-condition"
published_at: "2023-01-15T19:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c40abdb421c_mumtha_mohandas.jpg"
keywords: []
---

# എനിക്ക് നിറം നഷ്ടമാവുന്നു; ശാരീരികാവസ്ഥ തുറന്ന് പറഞ്ഞ് നടി, പോസ്റ്റ് വൈറൽ 

> **Lead Summary:** മലയാള സിനിമയിലെ പ്രിയ താരമാണ് മംമ്ത മോഹൻദാസ്. കരിയറിലും ജീവിതത്തിലും ഒരുപോലെ ഉയർച്ച താഴ്ചകൾ വന്ന മംമ്ത ഇന്ന് പ്രതിസന്ധികൾ നേരിടുന്നവർക്ക് പ്രചോദനം ആണ്. രണ്ട് വട്ടം കാൻസറിനെ അതിജീവിച്ചാണ് മംമ്ത തന്റെ ജീവിതം തിരിച്ച് പിടിച്ചത്.

## Article Content

മലയാള സിനിമയിലെ പ്രിയ താരമാണ് മംമ്ത മോഹൻദാസ്. കരിയറിലും ജീവിതത്തിലും ഒരുപോലെ ഉയർച്ച താഴ്ചകൾ വന്ന മംമ്ത ഇന്ന് പ്രതിസന്ധികൾ നേരിടുന്നവർക്ക് പ്രചോദനം ആണ്. രണ്ട് വട്ടം കാൻസറിനെ അതിജീവിച്ചാണ് മംമ്ത തന്റെ ജീവിതം തിരിച്ച് പിടിച്ചത്.

സിനിമകളിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് മംമ്തയ്ക്ക് കാൻസർ രോ​ഗം പിടിപെടുന്നത്. ഏറെ നാൾ രോ​ഗത്തോട് മല്ലിട്ട മംമത ആദ്യ വട്ടം കാൻസറിനെ പ്രതിരോധിച്ചെങ്കിലും രണ്ടാം വട്ടവും നടിയെ കാൻസർ ബാധിച്ചു. എന്നാൽ രണ്ടാം തവണയും മനക്കരുത്തോടെ മംമ്ത ഇതിനെ അഭിമുഖീകരിച്ചു.

അമേരിക്കയിലേക്ക് ഒറ്റയ്ക്ക് പോയി ചികിത്സ നടത്തിയ നടി പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. നടി കാണിച്ച ആത്മധൈര്യം ഇന്നും കാൻസർ ചികിത്സാ രം​ഗത്ത് ഉ​​ദാഹരണം ആയി പറയാറുണ്ട്.

കാൻസർ രോ​ഗികൾക്ക് പ്രതീക്ഷ നൽകുന്നതിൽ വലിയ സ്വാധീനം മംമ്തയ്ക്കുണ്ടാക്കാനായി. ഇപ്പോൾ നടിയുടെ ജീവിതത്തിൽ പുതിയൊരു വെല്ലുവിളി വന്നിരിക്കുകയാണ്. വിറ്റിലി​ഗോ ( വെള്ളപ്പാണ്ട് ) എന്ന ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ ആണ് മംമ്തയ്ക്ക് ബാധിച്ചിരിക്കുന്നത്.

തൊലിപ്പുറത്തെ നിറം നഷ്ടമാവുന്ന അവസ്ഥയാണിത്. ഇൻസ്റ്റ​ഗ്രാമിൽ ഇത് വ്യക്തമാക്കിക്കൊണ്ട് ഒരു ഫോട്ടോയും മംമ്ത പങ്കുവെച്ചിട്ടുണ്ട്. എനിക്ക് നിറം നഷ്ടമാവുന്നു എന്ന് നടി ഫോട്ടോയുടെ ക്യാപ്ഷനിൽ പറഞ്ഞിട്ടുമുണ്ട്. നിരവധി പേരാണ് മംമ്തയുടെ ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. 

ഇതൊരു രോ​ഗാവസ്ഥ അല്ലെന്നും സ്കിൻ കണ്ടീഷൻ ആണെന്നും ധൈര്യമായിരിക്കൂ എന്നും ചിലർ കമന്റ് ചെയ്തു. രണ്ട് വട്ടം കാൻസറിനെ അതിജീവിച്ച മംമ്തയ്ക്ക് ഇപ്പോഴത്തെ പ്രതിസന്ധിയെയും തരണം ചെയ്യാനാവട്ടെ എന്നും ആരാധകർ ആശംസിക്കുന്നു. അമേരിക്കയിൽ വെച്ച് നടത്തിയ ചികിത്സയ്ക്ക് ശേഷമാണ് മംമ്ത കാൻസറിനെ അതിജീവിച്ചത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/90479/i-lose-color-the-actress-opened-up-about-her-physical-condition)