---
title: "'കുക്കിംഗ് വീഡിയോ കണ്ട് പരീക്ഷിച്ചുനോക്കിയതാണ്'; രസകരമായ വീഡിയോ, വൈറൽ "
english_title: "'Tried by watching a cooking video'; Funny video, viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90446/tried-by-watching-a-cooking-video-funny-video-viral"
published_at: "2023-01-15T15:52:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3d3e8e77c9_viral.jpg"
keywords: []
---

# 'കുക്കിംഗ് വീഡിയോ കണ്ട് പരീക്ഷിച്ചുനോക്കിയതാണ്'; രസകരമായ വീഡിയോ, വൈറൽ 

> **Lead Summary:** നിത്യവും സോഷ്യല്‍ മീഡിയയില്‍ എത്രയോ വീഡിയോകള്‍ നാം കാണുന്നുണ്ട്. ഇവയില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോകളാണ് അധികവും.

## Article Content

നിത്യവും സോഷ്യല്‍ മീഡിയയില്‍ എത്രയോ വീഡിയോകള്‍ നാം കാണുന്നുണ്ട്. ഇവയില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോകളാണ് അധികവും.

പുതിയ രുചിവൈവിധ്യങ്ങള്‍, യാത്രകള്‍ക്കിടയില്‍ അറിയാൻ സാധിക്കുന്ന ഭക്ഷണ സംസ്കാരങ്ങള്‍ എന്നിങ്ങനെ ഫുഡ് വീഡിയോകളില്‍ വരുന്ന ഉള്ളടക്കങ്ങള്‍ പലതാണ്. ഇവയ്ക്കൊപ്പം തന്നെ ഭക്ഷണത്തില്‍ നടത്തുന്ന പരീക്ഷണങ്ങളും വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്.

പലരും ഇത്തരത്തിലുള്ള വീഡിയോകള്‍ കണ്ട ശേഷം ഇത് വീട്ടില്‍ പരീക്ഷിച്ചുനോക്കാറുമുണ്ട്. എന്നാല്‍ ഫുഡ് വീഡിയോകള്‍ കണ്ട ശേഷം ഇത് നമ്മള്‍ ചെയ്തുനോക്കുമ്പോള്‍ അത് അത്രമാത്രം കൃത്യമായി വരണമെന്നില്ല.

പലപ്പോഴും പ്രതീക്ഷിച്ചത് തയ്യാറാക്കാൻ സാധിക്കില്ലെന്ന് മാത്രമല്ല, ഗംഭീരമായ അബദ്ധമായി ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ മാറുകയും ചെയ്യാം. അത്തരത്തിലുള്ള രസകരമായൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ഒരു സ്പാനിഷ് ബ്ലോഗര്‍. ഇവരുടെ വീഡിയോ കാര്യമായ രീതിയിലാണ് ശ്രദ്ധ നേടുന്നത്.

മിക്കവര്‍ക്കും ജീവിതത്തിലൊരിക്കലെങ്കിലും സംഭവിച്ചുകാണുന്ന അബദ്ധം തന്നെയാണിത്. അതിനാലാകാം ഒരുപക്ഷേ ധാരാളം പേര്‍ ഈ വീഡിയോ കാണുന്നതും പങ്കുവയ്ക്കുന്നതും. ഫുഡ് വീഡിയോയിലൂടെ ചോക്ലേറ്റ് മോള്‍ഡ് തയ്യാറാക്കുന്നത് കണ്ട ശേഷം ഇത് വീട്ടില്‍ അനുകരിക്കാൻ ശ്രമിക്കുകയാണ് ബ്ലോഗറായ അമാൻഡ ബാര്‍സിയ.

ഫുഡ് വീഡിയോയില്‍ ഐസ് ക്യൂബ്സ് തയ്യാറാക്കിയ ശേഷം ഇതുവച്ച് ഭംഗിയായി ചോക്ലേറ്റ് മോള്‍ഡ് തയ്യാറാക്കുന്നുണ്ട്. എന്നാല്‍ അമാൻഡ ചെയ്യുമ്പോള്‍ ഇത് ശരിക്കും അബദ്ധമായി മാറുകയാണ്. ചോക്ലേറ്റ് മോള്‍ഡ് തയ്യാറാക്കാൻ ശ്രമിക്കുന്നതിന്‍റെ എല്ലാ ഘട്ടങ്ങളും അമാൻഡ തന്‍റെ വീഡിയോയില്‍ കാണിക്കുന്നുണ്ട്.

എന്നാല്‍ അവസാനം ചോക്ലേറ്റ് സോസില്‍ ഐസ് ക്യൂബ് മുക്കുമ്പോള്‍ ഐസില്‍ ചോക്ലേറ്റ് പിടിക്കാതെ പോവുകയാണ്. ഇതോടെയാണ് മോള്‍ഡുണ്ടാക്കാനുള്ള ശ്രമം പാളിപ്പോകുന്നത്.

ചോക്ലേറ്റ് സോസ് അല്‍പം കൂടി അയഞ്ഞ രീതിയിലായിരുന്നുവെങ്കില്‍ മോള്‍ഡ് തയ്യാറാക്കാൻ സാധിക്കുമായിരുന്നുവെന്നും വീണ്ടും ചെയ്തുനോക്കുമ്പോള്‍ പതിയെ ശരിയാകുമെന്നുമെല്ലാം വീഡിയോ കണ്ടവരെല്ലാം അമാൻഡയെ ആശ്വസിപ്പിക്കുന്നതിനായി കമന്‍റുകളില്‍ കുറിച്ചിരിക്കുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/90446/tried-by-watching-a-cooking-video-funny-video-viral)