---
title: "എന്റെ ആദ്യത്തെ പ്രതിഫലം അതായിരുന്നു; നടി വീണ നായരുടെ വാക്കുകള്‍ ശ്രദ്ധനേടുന്നു"
english_title: "Now the actress' words about the world of television and cinema are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/90425/now-the-actress-words-about-the-world-of-television-and-cinema-are-going-viral"
published_at: "2023-01-15T14:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3bec14a2a5_veena_nair.jpg"
keywords: []
---

# എന്റെ ആദ്യത്തെ പ്രതിഫലം അതായിരുന്നു; നടി വീണ നായരുടെ വാക്കുകള്‍ ശ്രദ്ധനേടുന്നു

> **Lead Summary:** മിനിസ്‌ക്രീനിലൂടെ വന്ന് സിനിമയില്‍ സ്ഥാനം നേടിയ നിരവധി പേരെ നമ്മുക്ക് അറിയാം. തിരിച്ചും സംഭവിക്കാറുണ്ട്. നടി വീണ നായരും ടെലിവിഷന്‍ പരിപാടികളിലൂടെയും സീരിയലിലൂടെയും എല്ലാം ആണ് കടന്നു വന്നത്, ഇപ്പോള്‍ ടെലിവിഷന്‍ ലോകത്തെ കുറിച്ചും സിനിമയെ കുറിച്ചും നടി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്.

## Article Content

മിനിസ്‌ക്രീനിലൂടെ വന്ന് സിനിമയില്‍ സ്ഥാനം നേടിയ നിരവധി പേരെ നമ്മുക്ക് അറിയാം. തിരിച്ചും സംഭവിക്കാറുണ്ട്. നടി വീണ നായരും ടെലിവിഷന്‍ പരിപാടികളിലൂടെയും സീരിയലിലൂടെയും എല്ലാം ആണ് കടന്നു വന്നത്, ഇപ്പോള്‍ ടെലിവിഷന്‍ ലോകത്തെ കുറിച്ചും സിനിമയെ കുറിച്ചും നടി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്.

ടെലിവിഷന്‍ ലോകം തനിയ്ക്ക് സ്വന്തം വീട് പോലെയാണെന്നും, കെട്ടിക്കൊണ്ടുപോയ വീട് പോലെയാണെന്നും, എപ്പോള്‍ വേണമെങ്കിലും ഇറക്കിവിട്ടേക്കാം എന്നും വീണ പറയുന്നു.

ഞാന്‍ വന്നത് മിനിസ്‌ക്രീനിലൂടെയാണ്, ഇപ്പോഴും എനിക്ക് അങ്ങോട്ട് തിരിച്ചു പോകാം. ഇപ്പോള്‍ കൊച്ചിയിലേക്ക് താമസം മാറിയതിന് ശേഷം എനിക്കൊരു സ്ഥിരം വരുമാനം ഉള്ള തരത്തില്‍ അഭിനയിക്കണം എന്ന് തോന്നി. അങ്ങനെയാണ് വൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സീരിയല്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് നടി പറഞ്ഞു.

എന്റെ ആദ്യത്തെ പ്രതിഫലം 1250 രൂപയാണ്. അന്ന് അക്കൗണ്ടുകള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് അച്ഛന്റെ കൈയ്യില്‍ തന്നെ പണം കൊടുത്തത്. അതേസമയം സീരിയല്‍ തുടക്കകാലത്ത് തനിക്ക് പ്രതിഫലം കിട്ടാത്ത പ്രശ്‌നം ഉണ്ടായെന്നും, സിനിമയില്‍ നിന്നും വിളിച്ചു ഒഴിവാക്കിയ അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു.

ടൊവിനോ ചിത്രത്തില്‍ നിന്നാണ് വിളിച്ചത്. അതിന് വേണ്ടി 15 ദിവസത്തെ ഡേറ്റ് ബ്ലോക്ക് ചെയ്തു. ഉദ്ഘാടനങ്ങള്‍ എല്ലാം ഒഴിവാക്കി. പറഞ്ഞ ഡേറ്റ് ആയിട്ടും വിളിക്കാതെയായപ്പോള്‍ ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിച്ചു.

അയ്യോ അതില്‍ ചെറിയൊരു മാറ്റം ഉണ്ട്. സ്‌ക്രിപ്റ്റ് റൈറ്റര്‍ക്ക് അറിയാവുന്ന ഒരു കുട്ടിയ്ക്ക് വേണ്ടി ആ വേഷം പോയി’ എന്ന് പറഞ്ഞു. എങ്കില്‍ നിങ്ങള്‍ ഒന്ന് വിളിച്ച് പറയണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ ക്ഷമ പറഞ്ഞു. എന്തായാലും ആ സിനിമ റിലീസ് ആയി, എട്ട് നിലയില്‍ പൊട്ടിയെന്നും നടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/90425/now-the-actress-words-about-the-world-of-television-and-cinema-are-going-viral)