---
title: "ഹിന്ദി ബിഗ് ബോസില്‍ നിന്നും സല്‍മാന്‍ ഖാന്‍ പിന്മാറി , കാരണം ഇത് ...."
english_title: "Salman Khan Quits Hindi Bigg Boss Because It…."
publisher: "moviemax.in"
canonical_url: "https://moviemax.in/news/90407/salman-khan-quits-hindi-bigg-boss-because-it"
published_at: "2023-01-15T13:22:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3b0d7028a3_salman.jpg"
keywords: []
---

# ഹിന്ദി ബിഗ് ബോസില്‍ നിന്നും സല്‍മാന്‍ ഖാന്‍ പിന്മാറി , കാരണം ഇത് ....

> **Lead Summary:** കാഴ്ച്ചക്കാര്‍ ഏറെയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നിരവധി ഭാഷകളില്‍ സംപ്രേഷണം ചെയ്യുന്ന ഈ ഷോയ്ക്ക് ആരാധകരും ഏറെയാണ്.

## Article Content

കാഴ്ച്ചക്കാര്‍ ഏറെയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നിരവധി ഭാഷകളില്‍ സംപ്രേഷണം ചെയ്യുന്ന ഈ ഷോയ്ക്ക് ആരാധകരും ഏറെയാണ്.

ഹിന്ദി ബിഗ് ബോസില്‍ സല്‍മാന്‍ ഖാന്‍ ആണ് അവതാരകന്‍ ആയി എത്തുന്നത്. ഇപ്പോഴിതാ ആ സ്ഥാനത്ത് നിന്നും സല്‍മാന്‍ ഖാന്‍ തല്‍ക്കാലത്തേക്ക് മാറുന്നുവെന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്.

റിപ്പോര്‍ട്ട് പ്രകാരം ഫൈനല്‍ എപ്പിസോഡില്‍ മാത്രമേ സല്‍മാന്‍ ഷോ ഹോസ്റ്റായി തിരിച്ചെത്തുവെന്നാണ് പറയുന്നത്. സല്‍മാന്‍ ഖാന് പകരം കരണ്‍ ജോഹര്‍ ആയിരിക്കും വരുന്ന ആഴ്ചകളില്‍ ബിഗ്‌ബോസ് അവതാരകനാകുക എന്നും പറയപ്പെടുന്നു . സിനിമ തിരക്ക് കാരണം ആണ് സല്‍മാന്‍ ഇതില്‍ നിന്നും മാറുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ സല്‍മാന്‍ ആനാരോഗ്യം കാരണം വിട്ടുനിന്ന ആഴ്ചകളിലും കരണ്‍ ജോഹര്‍ ഈ റോളിലേക്ക് വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത കണ്ടതോടെ ബിഗ് ബോസ് ആരാധകരും സങ്കടത്തിലാണ്.

അതേസമയം കിസി കാ ഭായ് കിസി കി ജാന്‍ എന്ന ചിത്രമാണ് അടുത്തതായി സല്‍മാന്റെതായി ഇറങ്ങാനിരിക്കുന്നത്. ഇതിന്റെ ചില ജോലികള്‍ ബാക്കിയുണ്ടെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90407/salman-khan-quits-hindi-bigg-boss-because-it)