---
title: "'ഇന്നോവയിൽ കയറിയാലും ചിലപ്പോൾ കിടന്ന് ഉറങ്ങുന്നുണ്ടാവും; ഷൈൻ ടോം ചാക്കോയെ കുറിച്ച്  അനുശ്രീ"
english_title: "Now actress Anushree's words about Shine Tom Chacko are getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/90397/now-actress-anushrees-words-about-shine-tom-chacko-are-getting-attention"
published_at: "2023-01-15T12:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3a6716d807_anusree_and_shine.jpg"
keywords: []
---

# 'ഇന്നോവയിൽ കയറിയാലും ചിലപ്പോൾ കിടന്ന് ഉറങ്ങുന്നുണ്ടാവും; ഷൈൻ ടോം ചാക്കോയെ കുറിച്ച്  അനുശ്രീ

> **Lead Summary:** മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിരക്കുള്ള നടനാണ് ഷൈൻ ടോം ചാക്കോ. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കു ഷൈൻ പലപ്പോഴും വാർത്തകളിൽ നിറഞ്ഞത് നടൻ നൽകുന്ന അഭിമുഖങ്ങളുടെ പേരിലാണ്.

## Article Content

മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിരക്കുള്ള നടനാണ് ഷൈൻ ടോം ചാക്കോ. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കു ഷൈൻ പലപ്പോഴും വാർത്തകളിൽ നിറഞ്ഞത് നടൻ നൽകുന്ന അഭിമുഖങ്ങളുടെ പേരിലാണ്.

ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെ പറ്റി നടി അനുശ്രീ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇതിഹാസ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 'ഷൈൻ ഭയങ്കര സംഭവമായി ഇപ്പോൾ. എനിക്ക് ഭയങ്കര അതിശയം ആണ്.

ഇന്റർവ്യൂകളിൽ ഷൈനിനെ കാണുമ്പോൾ ഷൈൻ ഇങ്ങനെ മാറിപ്പോയോ എന്ന് ചിന്തിക്കും' 'കാരണം ഇതിഹാസയിൽ അഭിനയിക്കുമ്പോൾ ഷൈൻ ആവശ്യമില്ലാതെ സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. അപ്പോൾ ഞങ്ങൾ വിചാരിക്കും ദൈവമേ ഈ ചേട്ടനെന്താ ഇങ്ങനെയെന്ന്. ഭയങ്കര പാവം'

'ഇന്നോവയിൽ കയറിയാലും ചിലപ്പോൾ കിടന്ന് ഉറങ്ങുന്നുണ്ടാവും. ഷോട്ട് ആവുമ്പോൾ വന്ന് അഭിനയിച്ചിട്ട് പോവും. ഞാനതിൽ സ്മോക്ക് ചെയ്യുന്ന രം​ഗങ്ങൾ ഉണ്ട്.

അതെന്നെ ബാലുവും ഷൈനുമാണ് പഠിപ്പിക്കുന്നത്' 'അന്ന് പ്രൊമോഷനൊക്കെ ഇരിക്കുമ്പോൾ ഭയങ്കര ലൈറ്റ് ആയി സംസാരിക്കുന്ന ആളായിരുന്നു. ഇപ്പോൾ ഫുൾ കൗണ്ടറൊക്കെ അടിക്കുന്നത് കാണുമ്പോൾ വിചാരിക്കും ആളുകൾ മാറുമെന്ന്,' അനുശ്രീ പറഞ്ഞതിങ്ങനെ. 

### Related Links & Sources
- [Original Story Source](https://moviemax.in/news/90397/now-actress-anushrees-words-about-shine-tom-chacko-are-getting-attention)