---
title: " ബുർജ് ഖലീഫയിൽ തിളങ്ങി  'പഠാൻ' ട്രെയിലർ,  വീഡിയോ"
english_title: "'Pathan' trailer, video shines at Burj Khalifa"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90393/pathan-trailer-video-shines-at-burj-khalifa"
published_at: "2023-01-15T12:26:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3a3afe6c29_padan.jpg"
keywords: []
---

#  ബുർജ് ഖലീഫയിൽ തിളങ്ങി  'പഠാൻ' ട്രെയിലർ,  വീഡിയോ

> **Lead Summary:** ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പഠാൻ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്ന പ്രത്യേകതയും പഠാനുണ്ട്. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് എസ്ആർകെ ആരാധകർ‌ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.

## Article Content

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പഠാൻ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്ന പ്രത്യേകതയും പഠാനുണ്ട്. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് എസ്ആർകെ ആരാധകർ‌ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.

ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് ട്രെയിലർ. ഈ അവസരത്തിൽ ബുർജ് ഖലീഫയിൽ ചിത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ശ്രദ്ധിക്കപ്പെടുന്നത്.

ബുർജ് ഖലീഫയിൽ ട്രെയിലർ കാണിക്കുമ്പോൾ അത് നോക്കി നിൽക്കുന്ന ഷാരൂഖ് ഖാനെ വീഡിയോയിൽ കാണാം. തന്റെ സിഗ്നേച്ചർ സ്റ്റെപ്പും ആരാധകർക്കായി ഷാരൂഖ് ചെയ്യുന്നുണ്ട്.

പഠാന്റെ പ്രമോഷന്റെ ഭാ​ഗമായാണ് ഷാരൂഖും സംഘവും ദുബൈയിൽ എത്തിയത്. ബഹിഷ്കരണാഹ്വാനങ്ങൾക്കിടെ പഠാൻ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചതോടെ അഭിമാന നിമിഷമാണിതെന്നാണ് ആരാധകർ പറയുന്നത്.

ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 25 ന് തിയറ്ററിലെത്തും.

ആക്ഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാർത്ഥ് ആനന്ദ് ആണ്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. പാഠാനിലെ ആദ്യ വീഡിയോ ഗാനത്തില്‍ ദീപിക പദുകോണ്‍ ധരിച്ച ബിക്കിനിയുടെ നിറത്തെച്ചൊല്ലി ബഹിഷ്കരണാഹ്വാനങ്ങളും വിവാദങ്ങളും ഉയര്‍ന്നിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/90393/pathan-trailer-video-shines-at-burj-khalifa)