---
title: "​ഗ്രാമിന് 10 രൂപ, വൈറലായി സ്വർണത്തിന്റെ ബില്ല്!"
english_title: "10 rupees per gram, the bill of gold went viral!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90381/10-rupees-per-gram-the-bill-of-gold-went-viral"
published_at: "2023-01-15T11:43:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c399be7a77b_gold.jpg"
keywords: []
---

# ​ഗ്രാമിന് 10 രൂപ, വൈറലായി സ്വർണത്തിന്റെ ബില്ല്!

> **Lead Summary:** ഇന്ത്യക്കാർക്ക് സ്വർണം വിട്ട് ഒരു കളിയുമില്ല. വിവാഹത്തിനടക്കം മിക്ക ചടങ്ങുകളിലും കാണും സ്വർണം. അതുപോലെ സമ്പാദ്യമായി സ്വർണം വാങ്ങി സൂക്ഷിക്കുന്നവരും കുറവല്ല. എന്നാൽ, ഇന്ന് സ്വർണത്തിന്റെ വില തൊട്ടാൽ പൊള്ളുന്നതാണ്.

## Article Content

ഇന്ത്യക്കാർക്ക് സ്വർണം വിട്ട് ഒരു കളിയുമില്ല. വിവാഹത്തിനടക്കം മിക്ക ചടങ്ങുകളിലും കാണും സ്വർണം. അതുപോലെ സമ്പാദ്യമായി സ്വർണം വാങ്ങി സൂക്ഷിക്കുന്നവരും കുറവല്ല. എന്നാൽ, ഇന്ന് സ്വർണത്തിന്റെ വില തൊട്ടാൽ പൊള്ളുന്നതാണ്.

എന്നാൽ, 1950 -കളിലെ സ്വർണത്തിന്റെ വില കാണിക്കുന്ന ഒരു ബില്ലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇന്ന് ഒരു ചോക്കളേറ്റ് വാങ്ങുന്ന വില മാത്രമാണ് അന്ന് സ്വർണത്തിനുണ്ടായിരുന്നത് എന്ന് ബില്ല് പരിശോധിക്കുമ്പോൾ മനസിലാവും.

1959 -ൽ മഹാരാഷ്ട്രയിൽ നിന്നുമുള്ളതാണ് ഈ സ്വർണത്തിന്റെയും വെള്ളിയുടെയും ബില്ല്. അതിൽ ഒരു തോല അല്ലെങ്കിൽ 11.66 ഗ്രാം സ്വർണത്തിന് കാണിച്ചിരിക്കുന്ന വില വെറും 113 രൂപയാണ്.

അതായത് ഒരു ​ഗ്രാം സ്വർണത്തിന് വെറും 10 രൂപ ആയിരിക്കും അന്ന് ഉണ്ടായിരിക്കുക. ഇന്ന് 10 രൂപയ്‍ക്ക് വളരെ അധികം സാധനങ്ങളൊന്നും വാങ്ങാൻ കിട്ടില്ല എങ്കിലും അന്ന് അതായിരുന്നില്ല സ്ഥിതി എന്ന് കാണിക്കുന്നതാണ് ബില്ല്.

അന്നത്തെ ഈ വില നോക്കുകയാണ് എങ്കിൽ ഇന്ന് സ്വർണത്തിന് ഒരു ​ഗ്രാമിന് അയ്യായിരം രൂപയിൽ കൂടുതലുണ്ട്. അന്നത്തെ വിലയാണ് സ്വർണത്തിനെങ്കിൽ പവൻ കണക്കിന് സ്വർണം കയ്യിലിരുന്നേനെ എന്ന് അർത്ഥം. അതേ സമയം എത്ര വേ​ഗമാണ് സ്വർണത്തിന്റെ വില കൂടി വരുന്നത് എന്ന് കാണിക്കുന്നതാണ് ബില്ല്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90381/10-rupees-per-gram-the-bill-of-gold-went-viral)