---
title: "ഞാനൊരു വിവാഹം കഴിച്ച് എനിക്ക് മക്കള്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു; തന്റെ വിവാഹ ജീവിതത്തെ കുറിച്ച്  ലക്ഷ്മി"
english_title: "The actress opened up about her married life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90376/the-actress-opened-up-about-her-married-life"
published_at: "2023-01-15T11:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3906dd5e14_lakshmi.jpg"
keywords: []
---

# ഞാനൊരു വിവാഹം കഴിച്ച് എനിക്ക് മക്കള്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു; തന്റെ വിവാഹ ജീവിതത്തെ കുറിച്ച്  ലക്ഷ്മി

> **Lead Summary:** നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് ലക്ഷ്മി. നടി സേതുലക്ഷ്മിയുടെ മകള്‍ കൂടിയാണ് ലക്ഷ്മി. നാടകത്തിലൂടെ ആയിരുന്നു ഇവര്‍ കടന്നു വന്നത്. പിന്നീട് സിനിമയിലേക്ക് സീരിയലിലേക്ക് എത്തിച്ചേര്‍ന്നു.

## Article Content

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് ലക്ഷ്മി. നടി സേതുലക്ഷ്മിയുടെ മകള്‍ കൂടിയാണ് ലക്ഷ്മി. നാടകത്തിലൂടെ ആയിരുന്നു ഇവര്‍ കടന്നു വന്നത്. പിന്നീട് സിനിമയിലേക്ക് സീരിയലിലേക്ക് എത്തിച്ചേര്‍ന്നു.

തുടര്‍ന്ന് നിരവധി അവസരം ലഭിച്ചതോടെ നാടകത്തില്‍ അഭിനയിക്കാന്‍ സമയം കിട്ടാതയായി. ഈ മേഖലയില്‍ തന്നെയുള്ള ഒരാളെയാണ് ലക്ഷ്മി വിവാഹം കഴിച്ചത്. എന്നാല്‍ എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. അതിനുശേഷം ആണ് സൗദി അറേബ്യക്കാരനെ ലക്ഷ്മി വിവാഹം കഴിച്ചത്.

ഇപ്പോള്‍ നടി ഒമാനില്‍ ആണ് ഭര്‍ത്താവിനൊപ്പം. ഫ്‌ലവേഴ്‌സ് ഒരുകോടില്‍ എത്തിയപ്പോഴാണ് തന്റെ വിവാഹ ജീവിതത്തെ കുറിച്ച് നടി പറഞ്ഞത്. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 9 വര്‍ഷമായെന്ന് ലക്ഷ്മി പറയുന്നു.

എന്റെ ചേട്ടന്‍ അവിടെയായിരുന്നു അങ്ങനെയാണ് അവിടുത്തെ ബോസിന് ഒരു മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഇഷ്ടമുണ്ടെന്ന് പറഞ്ഞത്. കേരളത്തിലെ സ്ത്രീകള്‍ ഭര്‍ത്താവിനെ ഒരുപാട് ബഹുമാനിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു, പുള്ളിക്ക് അങ്ങനെ ഒരു ആഗ്രഹം വന്നത്.

അദ്ദേഹവും വിവാഹമോചിതനായിരുന്നു രണ്ടു കുട്ടികള്‍ ഉണ്ട്. ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടമായി എന്നാല്‍ എന്നെക്കാളും ഇളയതാണ് അദ്ദേഹം. ഞാനൊരു വിവാഹം കഴിച്ച് എനിക്ക് മക്കള്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. ഇതൊക്കെ കേട്ടിട്ട് അദ്ദേഹം പിന്മാറിയില്ല. ലീഗലി ഡിവോഴ്‌സ് ആണെങ്കില്‍ എനിക്ക് അവളെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞു.

എനിക്ക് വീട് ഉണ്ടായിരുന്നില്ല വിവാഹ ശേഷമാണ് വീടും കാറും ഒക്കെ വാങ്ങിച്ചത് . എന്റെ മക്കളുടെ കാര്യം അദ്ദേഹം നോക്കുന്നുണ്ട് വിവാഹം കഴിഞ്ഞ് നേരെ ദുബായിലേക്ക് ആണ് ഞങ്ങള്‍ പോയത് ലക്ഷ്മി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/90376/the-actress-opened-up-about-her-married-life)