---
title: "എന്തൊരു അസാധ്യ പ്രകടനം, നൃത്തം കണ്ട് അതിശയിച്ച് സോഷ്യൽ മീഡിയ, വീഡിയോ "
english_title: "Amazed by the dance social media, video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90372/amazed-by-the-dance-social-media-video"
published_at: "2023-01-15T10:44:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c38bd4b50ab_viral.jpg"
keywords: []
---

# എന്തൊരു അസാധ്യ പ്രകടനം, നൃത്തം കണ്ട് അതിശയിച്ച് സോഷ്യൽ മീഡിയ, വീഡിയോ 

> **Lead Summary:** നൃത്തം ചെയ്യുക എന്നത് ചില്ലറ കാര്യമല്ല. അനേകം അനേകം നൃത്തരൂപങ്ങൾ ഈ ലോകത്തുണ്ട്. അതിൽ ശാസ്ത്രീയനൃത്തങ്ങളും ഓരോ നാടിന്റെയും സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന നൃത്തങ്ങളും എല്ലാം ഉണ്ട്. എന്നാൽ, ഈ നൃത്തം കാണുമ്പോൾ ആരും ഒന്ന് അതിശയിച്ച് പോവും.

## Article Content

നൃത്തം ചെയ്യുക എന്നത് ചില്ലറ കാര്യമല്ല. അനേകം അനേകം നൃത്തരൂപങ്ങൾ ഈ ലോകത്തുണ്ട്. അതിൽ ശാസ്ത്രീയനൃത്തങ്ങളും ഓരോ നാടിന്റെയും സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന നൃത്തങ്ങളും എല്ലാം ഉണ്ട്. എന്നാൽ, ഈ നൃത്തം കാണുമ്പോൾ ആരും ഒന്ന് അതിശയിച്ച് പോവും.

അത്രയേറെ പ്രയാസമാണ് എന്ന് തോന്നുന്ന ചുവടുകളാണ് ഈ കലാകാരന്മാർ വയ്ക്കുന്നത്. ഓൺലൈനിൽ വൈറലാവുന്ന ഈ നൃത്തത്തിന്റെ പേര് സാവുലി. അസാധ്യമെന്ന് ആരും പറഞ്ഞുപോകുന്നത്ര ചടുലമായിട്ടാണ് ഈ നൃത്തത്തിന്റെ ചുവടുകൾ.

ഇത് ആഫ്രിക്കയിൽ നിന്നുള്ള കലാരൂപമാണ്. ​ഗുരോ ഭാഷ സംസാരിക്കുന്ന ​ഗോത്ര വിഭാ​ഗമാണ് പ്രധാനമായും ഈ നൃത്തം അവതരിപ്പിക്കുന്നത്. സെൻട്രൽ ഐവറി കോസ്റ്റിലാണ് ഈ സാവുലി നൃത്തം കൂടുതലും കാണുന്നത്. ഈ നൃത്തം അവതരിപ്പിക്കുന്ന കലാകാരന്മാർ മുഖത്ത് ഒരു മാസ്ക് വച്ചിരിക്കുന്നതായി കാണാം. ആ മാസ്ക് അറിയപ്പെടുന്നത് സാവുലി മാസ്ക് എന്നാണ്.

തിളങ്ങുന്ന പർപ്പിൾ നിറത്തിലുള്ള ഈ മാസ്‌ക് 1950 -കളിൽ എപ്പോഴോ രൂപകൽപ്പന ചെയ്‌തതാണെന്ന് കരുതപ്പെടുന്നു. ഡിജെല ലൂ സാവുലി എന്ന പെൺകുട്ടിയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.

പുരുഷ കലാകാരന്മാരാണ് ഈ നൃത്തം പ്രധാനമായും അവതരിപ്പിക്കുന്നത് എങ്കിലും ഈ നൃത്തം അറിയപ്പെടുന്നത് സ്ത്രീകൾക്ക് ആദരം എന്നോണമാണ്. മുഖത്ത് ഈ മാസ്ക് ധരിച്ച് കഴിഞ്ഞാൽ കലാകാരന്മാർ ആ ആത്മാവിനെ പ്രതിനിധീകരിക്കും എന്നാണ് കരുതുന്നത്.

[**https://twitter.com/i/status/1613546168247812097**](https://twitter.com/i/status/1613546168247812097)

അതിനാൽ തന്നെ നമ്മുടെ തെയ്യവുമായി ഇതിന് സാദൃശ്യം പറയാറുണ്ട്. ഏതായാലും, ഈ സാവുലി നൃത്തത്തിന്റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അനേകം പേരാണ് ലോകത്തിന്റെ നാനാഭാ​ഗത്തു നിന്നും വീഡിയോ കണ്ടത്.

അസാധ്യമായ പ്രകടനം കണ്ട് പലരും അത്ഭുതപ്പെട്ടു. 'ഇത് സെൻട്രൽ ഐവറി കോസ്റ്റിൽ നിന്നുള്ള സാവുലി നൃത്തമാണ്. ലോകത്തിലെ തന്നെ അസാധ്യമായ നൃത്തം' എന്ന് അതിന് അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90372/amazed-by-the-dance-social-media-video)