---
title: "ഫുട്പാത്തിൽ കിടന്ന കടലാസ് കഷണങ്ങൾ പെറുക്കിമാറ്റി മോഹൻലാൽ, വീഡിയോ"
english_title: "Mohanlal picked up the pieces of paper lying on the footpath, video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90369/mohanlal-picked-up-the-pieces-of-paper-lying-on-the-footpath-video"
published_at: "2023-01-15T10:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c387cb0527c_mohanlal.jpg"
keywords: []
---

# ഫുട്പാത്തിൽ കിടന്ന കടലാസ് കഷണങ്ങൾ പെറുക്കിമാറ്റി മോഹൻലാൽ, വീഡിയോ

> **Lead Summary:** മലയാളികളുടെ പ്രിയതാരമാണ് മോഹൻലാൽ. സിനിമകളിലൂടെ ഇന്നും മലയാളികളെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മോഹൻലാലിന്റേതായി പുറത്തുവരുന്ന പുത്തൻ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്.

## Article Content

മലയാളികളുടെ പ്രിയതാരമാണ് മോഹൻലാൽ. സിനിമകളിലൂടെ ഇന്നും മലയാളികളെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മോഹൻലാലിന്റേതായി പുറത്തുവരുന്ന പുത്തൻ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്.

അത്തരത്തിൽ താരത്തിന്റേതായി പുറത്തുവന്ന ഒരു വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിദേശത്ത് എവിടെയോ നിന്നുള്ളതാണ് വീഡിയോ.

**

കാറിൽ നിന്നും ഇറങ്ങി വരുന്ന മോഹൻലാൽ കാണുന്നത് ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ കടലാസ് കഷണങ്ങളാണ്. ഇത് ശ്രദ്ധയിൽപ്പെട്ട മോഹൻലാൽ ഒരുമടിയും കൂടാതെ ഉടൻ തന്നെ അവ പെറുക്കി മാറ്റുന്നത് വീഡിയോയിൽ കാണാം. മോഹൻലാലിന്റെ ഫാൻസ് പേജിലാണ് വീഡിയോ വന്നിരിക്കുന്നത്.

[https://www.facebook.com/thecompleteactorkwt/videos/915201682826377/?t=14**](https://www.facebook.com/thecompleteactorkwt/videos/915201682826377/?t=14)

> വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. "ഇത് ശരിക്കും ഒരു പാഠമാണ്.....അദ്ദേഹം എപ്പോഴും ഡൗൺ ടു എർത്താണ്, ബഹുമാനം മാത്രം, അതെ, ഒരു സമ്പൂർണ്ണ നടൻ", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/90369/mohanlal-picked-up-the-pieces-of-paper-lying-on-the-footpath-video)