---
title: "ടോവിനോയുടെ സിനിമ 8 നിലയിൽ പൊട്ടിയപ്പോൾ സന്തോഷിച്ചു ; വീണ നായർ പറയുന്നത് കേട്ടോ? ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ സാധിക്കുന്നു എന്ന് പ്രേക്ഷകർ "
english_title: "Happy when Tovino's film breaks 8 stories; Did you hear Veena Nair? "
publisher: "moviemax.in"
canonical_url: "https://moviemax.in/news/90355/happy-when-tovinos-film-breaks-8-stories-did-you-hear-veena-nair"
published_at: "2023-01-15T09:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3753ce58c7_veena_tovinof.jpg"
keywords: []
---

# ടോവിനോയുടെ സിനിമ 8 നിലയിൽ പൊട്ടിയപ്പോൾ സന്തോഷിച്ചു ; വീണ നായർ പറയുന്നത് കേട്ടോ? ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ സാധിക്കുന്നു എന്ന് പ്രേക്ഷകർ 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വീണ നായർ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പക്ഷേ സിനിമ മേഖലയിലും താരം വളരെ സജീവമാണ്. വെള്ളിമൂങ്ങ എന്ന സിനിമയിലാണ് താരം ഒരു മുഴുനീള കഥാപാത്രത്തെ ആദ്യമായി അവതരിപ്പിക്കുന്നത്. ഇതിനുശേഷം ഇതുപോലെയുള്ള കഥാപാത്രങ്ങൾ ധാരാളമായി താരത്തെ തേടിയെത്തുകയായിരുന്നു.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വീണ നായർ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പക്ഷേ സിനിമ മേഖലയിലും താരം വളരെ സജീവമാണ്. വെള്ളിമൂങ്ങ എന്ന സിനിമയിലാണ് താരം ഒരു മുഴുനീള കഥാപാത്രത്തെ ആദ്യമായി അവതരിപ്പിക്കുന്നത്. ഇതിനുശേഷം ഇതുപോലെയുള്ള കഥാപാത്രങ്ങൾ ധാരാളമായി താരത്തെ തേടിയെത്തുകയായിരുന്നു.

താരം നൽകിയ അഭിമുഖമാണ് വലിയ രീതിയിൽ ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒരു ടോവിനോ സിനിമ പരാജയപ്പെട്ടപ്പോൾ താൻ വളരെയധികം സന്തോഷിച്ചു എന്ന് വീണ നായർ ഇതിൽ തുറന്നു പറയുകയാണ്. ആദ്യം നിരവധി ആളുകൾ ആയിരുന്നു താരത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഒരു സഹപ്രവർത്തകന്റെ സിനിമ പരാജയപ്പെടുമ്പോൾ അതിൽ സന്തോഷം കണ്ടെത്തുന്നത് എന്ത് തരത്തിലുള്ള മാനസികാവസ്ഥയാണ് എന്നൊക്കെയായിരുന്നു ആദ്യം പ്രേക്ഷകർ ചോദിച്ചത്.

എന്നാൽ യഥാർത്ഥ കാരണം അറിഞ്ഞപ്പോൾ പ്രേക്ഷകർ ഈ ചോദ്യം നിർത്തി എന്നതാണ് സത്യം. ഒരു ടോവിനോ സിനിമയിലേക്ക് താരത്തെ വിളിച്ചിരുന്നു. 15 ദിവസത്തെ ഡേറ്റ് ആയിരുന്നു ചോദിച്ചത്. താരം ഓക്കേ പറയുകയും ചെയ്തു. ഈ 15 ദിവസം താരം ഈ സിനിമയ്ക്ക് വേണ്ടി മാത്രം മാറ്റിവെക്കുകയായിരുന്നു. മറ്റെല്ലാ പരിപാടികളും ഒഴിവാക്കി.ആരെങ്കിലും ഉദ്ഘാടനത്തിന് ഒക്കെ വിളിക്കുമ്പോൾ അതും താരം ഒഴിവാക്കി.

അതേസമയം സിനിമയുടെ ഷൂട്ടിംഗ് തീയതി അടുത്തിട്ടും അവരുടെ ഭാഗത്തുനിന്നും ഒരു കമ്യൂണിക്കേഷനും ഉണ്ടായിരുന്നില്ല. സംശയം തോന്നിയപ്പോൾ ആയിരുന്നു താരം അവരെ വിളിച്ചു ചോദിച്ചത്. അപ്പോൾ മറ്റൊരു പെൺകുട്ടിയെ ആ റോളിലേക്ക് കാസ്റ്റ് ചെയ്തു എന്നായിരുന്നു അവരുടെ ഭാഗത്തുനിന്നും ഉണ്ടായ പ്രതികരണം.പിന്നീട് നിർമാതാവിനെ ഒരിക്കൽ താരം ആശുപത്രിയിൽ വെച്ചു കണ്ടു.

എന്നാൽ നിർമ്മാതാവിനോട് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞത് മറ്റൊരു കഥയായിരുന്നു. വീണ നായർ വലിയ പ്രതിഫലം ചോദിച്ചു എന്നും അതുകൊണ്ട് അവരെ മാറ്റേണ്ടിവന്നു എന്നും ആയിരുന്നു നിർമാതാവിനോട് അവർ പറഞ്ഞ കാരണം. സിനിമാ മേഖലയിൽ നമ്മൾ അറിയാതെ ഇങ്ങനെയൊക്കെ പല സംഭവങ്ങളും നടക്കുന്നുണ്ട് എന്നാണ് ഇപ്പോൾ താരം പറയുന്നത്. ഈയൊരു കാരണം കൊണ്ടാണ് ആ ടോവിനോ സിനിമ 8 നിലയിൽ പൊട്ടിയപ്പോൾ താരം സന്തോഷിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90355/happy-when-tovinos-film-breaks-8-stories-did-you-hear-veena-nair)