---
title: "‘ഞാന്‍ ആടുതോമ’ ; ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറക്കാര്‍, ഫെബ്രുവരി 9 ന് റിലീസ് "
english_title: "Spadikam film makers have released the teaser of the film, releasing on February 9"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90353/spadikam-film-makers-have-released-the-teaser-of-the-film-releasing-on-february-9"
published_at: "2023-01-15T08:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c372f749348_spadikam_1.jpg"
keywords: []
---

# ‘ഞാന്‍ ആടുതോമ’ ; ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറക്കാര്‍, ഫെബ്രുവരി 9 ന് റിലീസ് 

> **Lead Summary:** മലയാളത്തിന്റെ കംപ്ലീറ്റ് സ്റ്റാര്‍ മോഹന്‍ലാലിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ‘സ്ഫടികം’. ഭദ്രന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് ഇപ്പോഴും വലിയ ഫാന്‍ ബേസ് തന്നെയുണ്ട്. ആടു തോമയും മുണ്ട് പറിച്ച് ഇടിയും ഒക്കെ ആരാധകര്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ്. ചിത്രം റീറിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ഭദ്രന്‍ നേരത്തെ അറിയിച്ചിരുന്നു.ഫെബ്രുവരി 9 ന് ആണ് ചിത്രത്തിന്റെ റിലീസ്. 4 കെ ദൃശ്യമികവോടെയാണ് ചിത്രം എത്തുന്നത്.

## Article Content

മലയാളത്തിന്റെ കംപ്ലീറ്റ് സ്റ്റാര്‍ മോഹന്‍ലാലിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ‘സ്ഫടികം’. ഭദ്രന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് ഇപ്പോഴും വലിയ ഫാന്‍ ബേസ് തന്നെയുണ്ട്. ആടു തോമയും മുണ്ട് പറിച്ച് ഇടിയും ഒക്കെ ആരാധകര്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ്. ചിത്രം റീറിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ഭദ്രന്‍ നേരത്തെ അറിയിച്ചിരുന്നു.ഫെബ്രുവരി 9 ന് ആണ് ചിത്രത്തിന്റെ റിലീസ്. 4 കെ ദൃശ്യമികവോടെയാണ് ചിത്രം എത്തുന്നത്.

ഇപ്പോഴിത ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ ടീസര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ‘ഞാന്‍ ആടുതോമ’ എന്ന ഡയലോഗും, ഇത് എന്റെ പുത്തന്‍ റൈയ്ബാന്‍ ഗ്ലാസ് എന്ന ഡയലോഗും ടീസറിലുണ്ട്.

ആടുതോമയുടെ തുണിപറച്ചിടിയും മറ്റും കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഇരട്ടി പ്രതീക്ഷ നല്‍കുന്നതാണ് പുറത്ത് വന്നിരിക്കുന്ന പുതിയ ടീരണ്ട് കോടിയോളം മുതല്‍മുടക്കിലാണ് റീ റിലീസിംഗ്’ നടത്തുന്നത്. സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്‌സ് എന്ന കമ്പനി രൂപീകരിച്ചിരുന്നു. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തിയിരിക്കുന്നത്. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90353/spadikam-film-makers-have-released-the-teaser-of-the-film-releasing-on-february-9)