---
title: "ഇന്റിമേറ്റ് സീൻ ചെയ്യാൻ എന്നെക്കൊണ്ട് പറ്റില്ലെന്ന് അവന് മനസ്സിലായി; അലൻസിയർ പറയുന്നു"
english_title: "He understood that I could not do intimate scenes; Alencier says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90342/he-understood-that-i-could-not-do-intimate-scenes-alencier-says"
published_at: "2023-01-15T07:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c357b93ce32_swasika.jpg"
keywords: []
---

# ഇന്റിമേറ്റ് സീൻ ചെയ്യാൻ എന്നെക്കൊണ്ട് പറ്റില്ലെന്ന് അവന് മനസ്സിലായി; അലൻസിയർ പറയുന്നു

> **Lead Summary:** മലയാളത്തിലെ പ്രശസ്ത നടന്മാരിൽ ഒരാളാണ് അലൻസിയർ. മ​ഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയായിരുന്നു അലൻസിയർ ജനപ്രീതി നേടിയത്. 

## Article Content

മലയാളത്തിലെ പ്രശസ്ത നടന്മാരിൽ ഒരാളാണ് അലൻസിയർ. മ​ഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയായിരുന്നു അലൻസിയർ ജനപ്രീതി നേടിയത്. 

കഴിഞ്ഞ കൊല്ലം രണ്ട് ചിത്രങ്ങൾ ആയിരുന്നു അലൻസിയറുടേതായി റിലീസ് ചെയ്തത്. അപ്പൻ, ചതുരം എന്നീ ചിത്രങ്ങൾ ആയിരുന്നു താരത്തിന്റെതായി റിലീസ് ചെയ്തത്. ഇതിൽ ഇറോട്ടിക് വിഭാഗത്തിൽ എത്തിയ ചിത്രം ആയിരുന്നു ചതുരം. സ്വാസിക നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് സിദ്ധാർത്ഥ് ഭരതൻ ആയിരുന്നു.

ഇറോട്ടിക്ക് ത്രില്ലർ സിനിമയിൽ സ്വാസികയും അലൻസിയറും തമ്മിലുള്ള ഇന്റിമേറ്റ് സീനുകളും ഉണ്ടായിരുന്നു. എ സർട്ടിഫിക്കറ്റ് കിട്ടിയ സിനിമയിലെ രം​ഗങ്ങൾ ഏറെ ചർച്ച ആയിരുന്നു. ഇപ്പോഴിതാ സ്വസാകയ്ക്കൊപ്പം ഇറോട്ടിക് സീൻ അഭിനയിച്ച അനുഭവം പറയുകയാണ് അലൻസിയർ.മിർച്ചി മലയാളവുമായുള്ള അഭിമുഖത്തിലാണ് അലൻസിയർ മനസ് തുറന്നത്.

‘ഏതോ ഒരു ഹിന്ദി നടി അടുത്തിടെ പറഞ്ഞത് കേട്ടു. ഇന്റിമേറ്റ് സീനുകൾ അഭിനയിക്കാൻ പേടി കൂടുതൽ നടൻമാർക്ക് ആണെന്ന്. എനിക്കും തോന്നിയത് അങ്ങനെ ആണ്-എന്നാണ് അലൻസിയർ പറയുന്നത്.

സ്വാസികയ്യോടൊപ്പം ഉള്ള ആദ്യ ഷോട്ട് ആയിരുന്നു ഇന്റിമേറ്റ് സീൻ. എനിക്ക് ആണെങ്കിൽ സ്വാസികയെ പരിചയവും ഇല്ല.ഞാനും സ്ക്രിപ്റ്റ് റൈറ്ററും സിദ്ധാർത്ഥും ഇരിക്കവെ സ്വാസിക വന്നു. എന്താ ഷോട്ട് എടുക്കുന്നില്ലേ എന്ന് ചോദിച്ചു.

നിങ്ങൾ തമ്മിൽ ഒന്ന് വർക്ക് ചെയ്ത് നോക്കൂ എന്ന് പറഞ്ഞ് സിദ്ധാർത്ഥ് കൈയൊഴിഞ്ഞു. ഞങ്ങൾ മൂവ്മെന്റ് ഒക്കെ നോക്കിയപ്പോൾ അവൾ ഭയങ്കര ഫ്രീ ആയി.അവൾക്കൊരു പ്രശ്നം ഇല്ല.

എന്നാൽ എനിക്കത്ര ആവാൻ പറ്റുന്നില്ല. ഇന്റിമേറ്റ് സീൻ ചെയ്യാൻ എന്നെക്കൊണ്ട് പറ്റില്ലെന്ന് അവന് മനസ്സിലായി. തുടർന്ന് സിദ്ധാർത്ഥ് തന്നെ ഡിസൈൻ ചെയ്ത് തന്നു’

പാവാട തൊട്ടിങ്ങനെ പോവണം. എന്റെ കൈ നീങ്ങി വന്ന് അവളുടെ മുട്ടിന് മുകളിലേക്ക് പോയി. ഞാൻ പിടിച്ച് തിരിച്ചിട്ടു. അത്രയും പാടില്ലെന്ന് എനിക്ക് തോന്നി. എന്റെ സദാചാര ബോധം അനുവദിച്ചില്ല.

ഒരു സ്ത്രീ പക്ഷ വാദിയും ആയത് കൊണ്ടല്ല’ ‘ഇത്തിരി കടന്ന് പോയില്ലേ എന്ന് വിചാരിച്ച് ഞാൻ വിട്ടു.-എന്നാണ് അലൻസിയർ പറയുന്നത്. സീൻ കഴിഞ്ഞ് സ്വാസിക പറഞ്ഞ കമന്റ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സർട്ടിഫിക്കറ്റ് ആയിരുന്നുവെന്നും അലൻസിയർ പറഞ്ഞു.

ഇയാൾക്കാണോ മീ റ്റൂ കിട്ടിയതെന്ന്,’ ആയിരുന്നു സ്വാസിക പറഞ്ഞത് എന്നായിരുന്നു അലൻസിയർ പറഞ്ഞത്. സിനിമയിൽ എന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ എത്ര ആൾക്കാരുണ്ടെന്നറിയാമോ. ലൈറ്റ് ബോയ്സ്, പരിചയമില്ലാത്ത വീട്ടുകാർ, നിങ്ങൾക്ക് തിയറ്ററിൽ മാത്രമാണ് ഇന്റിമേറ്റ് സീൻ, ഞങ്ങൾക്ക് പരസ്യമാണ് എന്നും അലൻസിയർ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/90342/he-understood-that-i-could-not-do-intimate-scenes-alencier-says)