---
title: "സിനിമാപ്രേമികളെ ആവേശത്തിലാഴ്‌ത്തി സ്ഫടികം ടീസര്‍ പുറത്ത് "
english_title: "Phrathikam teaser is out to excite movie lovers"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90327/phrathikam-teaser-is-out-to-excite-movie-lovers"
published_at: "2023-01-14T22:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2e3becf130_mohanlal.jpg"
keywords: []
---

# സിനിമാപ്രേമികളെ ആവേശത്തിലാഴ്‌ത്തി സ്ഫടികം ടീസര്‍ പുറത്ത് 

> **Lead Summary:** **സി**നിമാപ്രേമികളെ ആവേശത്തിലാഴ്‌ത്തി സ്ഫടികം ഒരിക്കല്‍ കൂടി തീയേറ്ററുകളിലേക്ക് എത്തുകയാണ്. പ്രഖ്യാപനമുണ്ടായത് മുതല്‍ വലിയ പ്രതീക്ഷയിലാണ് മോഹന്‍ലാല്‍ ആരാധകര്‍.

## Article Content

**സി**നിമാപ്രേമികളെ ആവേശത്തിലാഴ്‌ത്തി സ്ഫടികം ഒരിക്കല്‍ കൂടി തീയേറ്ററുകളിലേക്ക് എത്തുകയാണ്. പ്രഖ്യാപനമുണ്ടായത് മുതല്‍ വലിയ പ്രതീക്ഷയിലാണ് മോഹന്‍ലാല്‍ ആരാധകര്‍.

4കെ ദൃശ്യമികവില്‍ ചിത്രമെത്തുമ്ബോള്‍ തീയേറ്ററുകള്‍ വീണ്ടും ഇളകിമറിയുമെന്നത് സുനിശ്ചിതം. ഇപ്പോഴിതാ സിനിമയുടെ ഒഫിഷ്യല്‍ ടീസര്‍ പങ്കുവച്ചിരിക്കുകയാണ് സാക്ഷാല്‍ 'ആടുതോമ'. ഞാന്‍ തോമ, ആടുതോമ.. എന്ന് പരിചയപ്പെടുത്തുന്ന സീനുകള്‍ ഉള്‍പ്പെടെ ടീസറിന്റെ ഭാഗമാക്കിയിട്ടുണ്ട്.

രണ്ടാം വരവുമായി എത്തുന്ന തോമ ഫെബ്രുവരി ഒമ്പതിനാണ് തീയേറ്ററിലെത്തുന്നത്. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ ആടുതോമ 4കെ മികവില്‍ വീണ്ടുമെത്തുന്നത് ഒരു കോടി രൂപയ്‌ക്ക് മുകളില്‍ നിര്‍മാണ ചെലവുമായാണ്.

കൂടുതല്‍ തെളിവോടെയും മികവോടെയും 4കെ അറ്റ്‌മോസ് മിക്‌സില്‍ വരുന്ന സ്ഫടികത്തെ അക്ഷമരായാണ് മലയാളികള്‍ കാത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90327/phrathikam-teaser-is-out-to-excite-movie-lovers)