സംഭവിച്ചതെല്ലാം അപ്രതീക്ഷിതം; വിവാഹ ശേഷം കാവ്യ!

സംഭവിച്ചതെല്ലാം അപ്രതീക്ഷിതം; വിവാഹ ശേഷം കാവ്യ!
2021-11-05T12:53:00 | By Susmitha Surendran

മലയാളത്തിന്റെ പ്രിയ നായികയാണ് കാവ്യാ മാധവന്‍ .പ്രേക്ഷകരുടെ പ്രിയ താരം . മലയാള തനിമയുള്ള നായിക എന്നാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത് .  കാവ്യാ മാധവൻ ഇന്നും മലയാളികളുടെ മനസ്സിലുണ്ട്. ജനപ്രിയൻ ദിലീപിൻ്റെ ഭാഗ്യനായികയായ തിളങ്ങിയ കാവ്യ പിന്നീട് ദിലീപിന്റെ ജീവിതത്തിലും ഒന്നിച്ചു. ബാലതാരമായിട്ടാണ് കാവ്യ മാധവൻ സിനിമയിൽ തുടക്കം കുറിച്ചത്.ഇതൊക്കെ ഏവർക്കും അറിവുള്ള കാര്യം ആണെങ്കിലും കാവ്യയുടെ വിശേഷങ്ങൾ അന്നും ഇന്നും എന്നും ഏവർക്കും പ്രിയപെട്ടതാണ്.

മലയാളികളുടെ കരിമിഴിക്കുരുവി എന്നാണ് ഇന്നും പ്രിയപ്പെട്ടവർ കാവ്യയെ വിളിക്കുക. അത്രത്തോളം ആരാധനയായിരുന്നു കാവ്യയുടെ കഥാപാത്രങ്ങളോട്. വിവാഹത്തോടെ അഭിനയരംഗം വിട്ടുവെങ്കിലും ഇനിയും തിരികെ എത്തും എന്ന പ്രതീക്ഷ ഒട്ടുമിക്ക സിനിമ പ്രേമികൾക്കും ഉണ്ടുതാനും. തീർത്തും അപ്രതീക്ഷിതം ആയിരുന്നു ദിലീപും ഒത്തുള്ള വിവാഹം എന്നുപറയുകയാണ് കാവ്യ. എല്ലാം ദൈവം തീരുമാനിക്കുന്നതാണ് എന്നും നടി പറയുന്ന അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറുന്നത്.

എല്ലാം അപ്രതീക്ഷിതമായിരുന്നു എന്നാണ് വിവാഹം കഴിഞ്ഞമാത്രയിൽ കാവ്യ മാധവൻ മനസ്സ് തുറന്നത്. ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവർ ആണെന്നും കാവ്യ പറയുന്ന അഭിമുഖം ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്. കാണുമ്പൊൾ കൊച്ചുകുട്ടികളും മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു.

എന്നാൽ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയാണ് കാവ്യ.ജീവിതത്തിൽ ഒരു കൂട്ടുവേണം എന്നത് എന്റെ വീട്ടുകാരുടെ ഒരു സ്വപ്നം ആയിരുന്നു. ഏതൊരു മാതാപിതാക്കളെയും പോലെ അവർക്ക് അതൊരു മനസമാധാനം ആയിരുന്നു. പല തരത്തിലുള്ള അന്വേഷങ്ങൾ അവർ നടത്തി, അതാണ് ദിലിപേട്ടനിൽ എത്തിയത്. എന്നെ നന്നായി അറിയുന്ന ഒരാൾ എന്ന നിലയിൽ ആരും എതിര് പറഞ്ഞില്ലെന്നും കാവ്യ പറയുന്നു.

പണ്ടോക്കെ ഗോസിപ്പുകൾ ഞങ്ങളെ ചേർത്ത് പ്രചരിക്കുമ്പോൾ ചിരിക്കാൻ ഉള്ള വക മാത്രമായിരുന്നു അത്. ഒരുമിച്ചു ജീവിക്കുന്ന കാര്യം തന്നെ ആലോചിച്ചിരുന്നില്ല. ഇനിയുള്ള ജീവിതം സിനിമയെയും സിനിമ താരങ്ങളിലെയും അറിയുന്നതാകണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ഒരു അഭിമുഖത്തിൽ കാവ്യ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ ആകർഷിക്കുന്നത്.

സിനിമയിലെ ഏറ്റവും അടുത്ത ചങ്ങാതി ആയിരുന്നു ദിലീപേട്ടൻ. എന്ത് കാര്യവും മനസ്സിൽ സൂക്ഷിക്കാൻ കൊടുത്താൽ അത് അവിടെ ഉണ്ടാകും. നടൻ എന്നതിനേക്കാൾ ആ വ്യക്തിയോട് ആയിരുന്നു ബഹുമാനം. ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന കൂട്ടുകാരന് ഒപ്പം ചേർന്നതിൽ ഒരുപാട് സന്തോഷിക്കുന്നു. വിവാഹത്തിന് ഒരാഴ്‌ച മുൻപാണ് ദിലീപേട്ടന്റെ ബന്ധുക്കൾ ഞങ്ങളുടെ വീട്ടിൽ എത്തുന്നത്.

ജാതകങ്ങൾ തമ്മിൽ പിന്നീട് ചേർച്ച ഒത്തുനോക്കിയപ്പോൾ നല്ല ചേർച്ച. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന്റെ തലേനാൾ ആണ് അറിയിക്കുന്നത്. ഞങ്ങൾ ക്ഷണിച്ചവർ ആരും രഹസ്യം പുറത്തുപറഞ്ഞതുമില്ല. വിവാഹവാർത്ത അറിഞ്ഞുകൊണ്ട് ആളുകൾ കൂടും എന്ന പേടി കൊണ്ടാണ് രഹസ്യം ആക്കി വച്ചതെന്നും കാവ്യ.

എല്ലാ അർത്ഥത്തിലും ഇവിടം വരെ എത്തി എങ്കിൽ അതെല്ലാം ദൈവനിശ്ചയം ആണ്. സംഭവിച്ചതെല്ലാം അപ്രതീക്ഷിതം ആയിരുന്നു. ഇനി എന്താകും കാര്യങ്ങൾ എന്നൊന്നും പറയാനാകില്ല. ജീവിതം പഠിപ്പിച്ച പാഠം അതാണ്.

ചിലർ വിവാഹം കഴിക്കുന്നു. മറ്റുചിലർ ലിവിങ് ടുഗെദറിലും, അതിന്റെ ഭാവി നിശ്ചയിക്കുക ദൈവമാണ്. അതിലെ തെറ്റും ശരിയും നമുക്ക് നിർണയിക്കാൻ കഴിയില്ല. ശരിയായത് ചെയ്യുക. അതാണ് ഞങ്ങൾ ചെയ്തത്- വിവാഹവിശേഷങ്ങളിൽ കാവ്യ വാചാലയാകുന്നു.




Content Highlight: Everything that happened was unexpected; Kavya after marriage!

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup