---
title: "കുട്ടി മണിക്ക് താരം കൊടുത്ത സമ്മാനം കണ്ടോ? വീഡിയോ വൈറലാകുന്നു "
english_title: "Did you see the gift given by the actor to Kutti Mani? The video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90262/did-you-see-the-gift-given-by-the-actor-to-kutti-mani-the-video-goes-viral"
published_at: "2023-01-14T15:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c282419c466_rimi.jpg"
keywords: []
---

# കുട്ടി മണിക്ക് താരം കൊടുത്ത സമ്മാനം കണ്ടോ? വീഡിയോ വൈറലാകുന്നു 

> **Lead Summary:** ആരാധകര്‍ ഏറെയാണ് റിമി ടോമിക്ക്. ഒന്നിലധികം മേഖലകളില്‍ താരം കഴിവ് തെളിയിച്ചു. ഇന്ന് അവതാരികയായും ഗായികയായും റിയാലിറ്റി ഷോ ജഡ്ജായും റിമി ടോമി തിളങ്ങുന്നു. സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട് റിമി ടോമിക്ക്. ഇതിലൂടെ വിശേഷം പങ്കുവെച്ച് താരം എത്താറുണ്ട്.

## Article Content

ആരാധകര്‍ ഏറെയാണ് റിമി ടോമിക്ക്. ഒന്നിലധികം മേഖലകളില്‍ താരം കഴിവ് തെളിയിച്ചു. ഇന്ന് അവതാരികയായും ഗായികയായും റിയാലിറ്റി ഷോ ജഡ്ജായും റിമി ടോമി തിളങ്ങുന്നു. സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട് റിമി ടോമിക്ക്. ഇതിലൂടെ വിശേഷം പങ്കുവെച്ച് താരം എത്താറുണ്ട്.

തന്റെ ചാനല്‍ വഴി പാചക വിശേഷങ്ങള്‍ , വര്‍ക്കൗട്ട് വീഡിയോകള്‍ , കുടുംബത്തിലെ വിശേഷങ്ങള്‍ എല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ അനിയത്തി റിനു ടോമിയുടെ കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ എടുത്ത വീഡിയോ ആണ് റിമി പങ്കിട്ടത്. വലിയ ആഘോഷത്തോട് കൂടി തന്നെയാണ് പിറന്നാള്‍ ആഘോഷിച്ചത്.

കുട്ടിമണിയുടെ രണ്ടാം പിറന്നാള്‍ ആണ് ഇത്. പിറന്നാള്‍ സമ്മാനമായി ഒരു വളയാണ് റിമി കുഞ്ഞിന് നല്‍കിയത്. പിറന്നാള്‍ ആഘോഷത്തില്‍ സജീവമായി റിമി ടോമി ഉണ്ടായിരുന്നു, പിന്നീട് ഉറക്കം വന്ന കുഞ്ഞിനെ റിമി താരാട്ടുപാടി ഉറക്കുകയും ചെയ്തു.

വീഡിയോയ്ക്ക് താഴെ റിമിയും കുട്ടി മണിയും തമ്മിലുള്ള സ്‌നേഹം ബന്ധത്തെ കുറിച്ചാണ് പറയുന്നത്. പലപ്പോഴും തന്റെ സഹോദരന്റെയും സഹോദരിയുടെ കുട്ടികള്‍ക്കൊപ്പം ഉള്ള വീഡിയോസും ഫോട്ടോയും റിമി പങ്കുവയ്ക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90262/did-you-see-the-gift-given-by-the-actor-to-kutti-mani-the-video-goes-viral)