---
title: "പണമുണ്ടെങ്കില്‍ ട്രക്കിന് അടിയിലേക്ക് വരെ പോകാന്‍ ആളുകള്‍ റെഡി; താരത്തിന്റെ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം"
english_title: "Now the actress is receiving harsh comments against the new pictures shared with her husband."
publisher: "moviemax.in"
canonical_url: "https://moviemax.in/news/90243/now-the-actress-is-receiving-harsh-comments-against-the-new-pictures-shared-with-her-husband"
published_at: "2023-01-14T14:45:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c272ef63c58_mahalakshmi.jpg"
keywords: []
---

# പണമുണ്ടെങ്കില്‍ ട്രക്കിന് അടിയിലേക്ക് വരെ പോകാന്‍ ആളുകള്‍ റെഡി; താരത്തിന്റെ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം

> **Lead Summary:** നടനും നിര്‍മാതാവുമായ രവീന്ദര്‍ ചന്ദ്രശേഖരനുമായുള്ള വിവാഹത്തിന് പിന്നാലെ തമിഴ് നടി മഹാലക്ഷ്മി നിരന്തരം സൈബര്‍ ബുള്ളിയിംഗിന് ഇരയാവുകയാണ്. രവീന്ദറിന്റെ രൂപത്തിന്റെ പേരിലാണ് നടിക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നത്. ഇപ്പോഴിതാ നടി ഭര്‍ത്താവിനൊപ്പം പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ക്കുമെതിരെ രൂക്ഷമായ കമന്റുകളാണ് ലഭിക്കുന്നത്.

## Article Content

നടനും നിര്‍മാതാവുമായ രവീന്ദര്‍ ചന്ദ്രശേഖരനുമായുള്ള വിവാഹത്തിന് പിന്നാലെ തമിഴ് നടി മഹാലക്ഷ്മി നിരന്തരം സൈബര്‍ ബുള്ളിയിംഗിന് ഇരയാവുകയാണ്. രവീന്ദറിന്റെ രൂപത്തിന്റെ പേരിലാണ് നടിക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നത്. ഇപ്പോഴിതാ നടി ഭര്‍ത്താവിനൊപ്പം പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ക്കുമെതിരെ രൂക്ഷമായ കമന്റുകളാണ് ലഭിക്കുന്നത്.

‘മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ അല്ല മാഡ് ഫോര്‍ ഈച്ച് അദര്‍ ‘ എന്ന അടിക്കുറിപ്പോടെ നടി പങ്കുവെച്ച ചിത്രങ്ങള്‍ക്കെതിരെയാണ് വിമര്‍ശനം.

രവീന്ദറിന്റെ സമ്പത്തിന്റെ പേരിലാണ് നടി അദ്ദേഹത്തെ വിവാഹം ചെയ്തതെന്നാണ് കൂടുതല്‍ കമന്റുകളും. പണത്തെക്കൂടുതല്‍ സ്‌നേഹിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കുമെന്ന് നടിയുടെ ചിത്രത്തിന് താഴെ ഒരാള്‍ കമന്റ് ചെയ്തു. പണം ഉണ്ടെങ്കില്‍ ട്രക്കിന് അടിയിലേയ്ക്ക് പോകാന്‍ പോലും ചിലര്‍ക്ക് സമ്മതമാണെന്ന് മറ്റൊരു ഉപഭോക്താവ് കുറ്റപ്പെടുത്തി.

പണത്തിന് സന്തോഷം വാങ്ങാന്‍ കഴിയില്ലെന്ന് ആരാ പറഞ്ഞതെന്ന് മറ്റൊരാള്‍ പരിഹസിച്ചു. എന്നാല്‍ ഈ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ലഭ്യമല്ല. അതേസമയം, ‘ആളുകള്‍ എന്തുതന്നെ പറഞ്ഞാലും എന്റെ ഹൃദയം നിലയ്ക്കുന്നതുവരെ നിന്നെ സ്‌നേഹിക്കുമെന്ന്’ മഹാലക്ഷ്മി പോസ്റ്റിന് മറുപടി നല്‍കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/90243/now-the-actress-is-receiving-harsh-comments-against-the-new-pictures-shared-with-her-husband)