---
title: "പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയ താരം"
english_title: "Now the new pictures shared by Purnima are going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9022/now-the-new-pictures-shared-by-purnima-are-going-viral"
published_at: "2021-11-05T12:30:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6184d70d0fac7_poornima.jpg"
keywords: []
---

# പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയ താരം

> **Lead Summary:** പ്രേക്ഷകരുടെ പ്രിയ താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം . തന്‍റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളൊക്കെയും താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട് . എപ്പോഴും വേറിട്ട ലുക്കില്‍ എത്തി പ്രേക്ഷകരെ ഞെട്ടിക്കാറുള്ള താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ഉടുക്കുന്ന വസ്ത്രത്തിലും ഹെയര്‍ സ്‌റ്റൈലും എല്ലാം വേറിട്ട പരീക്ഷണം നടത്താന്‍ പൂര്‍ണിമ ഒരു മടിയും കാണിക്കാറില്ല. വേറിട്ട മോഡല്‍ സാരിയും അതുപോലെ കുര്‍ത്തയെല്ലാം വിപണിയില്‍ ഇറക്കാറുണ്ട് ഈ താരം.

## Article Content

പ്രേക്ഷകരുടെ പ്രിയ താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം . തന്‍റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളൊക്കെയും താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട് . എപ്പോഴും വേറിട്ട ലുക്കില്‍ എത്തി പ്രേക്ഷകരെ ഞെട്ടിക്കാറുള്ള താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ഉടുക്കുന്ന വസ്ത്രത്തിലും ഹെയര്‍ സ്‌റ്റൈലും എല്ലാം വേറിട്ട പരീക്ഷണം നടത്താന്‍ പൂര്‍ണിമ ഒരു മടിയും കാണിക്കാറില്ല. വേറിട്ട മോഡല്‍ സാരിയും അതുപോലെ കുര്‍ത്തയെല്ലാം വിപണിയില്‍ ഇറക്കാറുണ്ട് ഈ താരം.

ഒരു നടിയില്‍നിന്ന് അറിയപ്പെടുന്ന ഒരു ഫാഷന്‍ ഡിസൈനറിലേക്ക് എത്താന്‍ പൂര്‍ണ്ണിമയ്ക്ക് അധിക സമയം വേണ്ടി വന്നില്ല. ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് പൂര്‍ണിമ.

ഇതിനിടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരുന്നു താരം. വൈറസ് എന്ന സിനിമയിലൂടെയായിരുന്നു പൂര്‍ണിമയുടെ തിരിച്ചുവരവ്. സ്വയം അണിയുന്ന വസ്ത്രത്തിലും ഹെയര്‍ സ്‌റ്റൈലിലും എല്ലാം എപ്പോഴും തന്റെതായ ഒരു സ്‌റ്റൈല്‍ കൊണ്ടുവരാന്‍ പൂര്‍ണിമ ശ്രമിക്കാറുണ്ട്.

ഇപ്പോഴിതാ പൂര്‍ണിമ പങ്കുവെച്ച പുത്തന്‍ ചിത്രങ്ങള്‍ ആണ് വൈറല്‍ ആവുന്നത്. ദീപാവലി ദിനത്തില്‍ എടുത്ത ചിത്രങ്ങളാണിത്. ലൈറ്റുകള്‍ക്കിടയില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണിത് . പൂര്‍ണിമയുടെ വസ്ത്രവും ലൈറ്റും ഏകദേശം ഒരേ കളര്‍ ആണ് . ഈ ഐഡിയക്ക് പിന്നിലും നടി തന്നെയാണ് . ഹാപ്പി ദീപാവലി എന്ന് കുറിച്ചുകൊണ്ടാണ് പുത്തന്‍ ചിത്രങ്ങള്‍ താരം ഷെയര്‍ ചെയ്തത് .

അതേസമയം മലയാളത്തില്‍ വിരളിലെണ്ണാവുന്നതിലും അത്ര സിനിമകളില്‍ മാത്രമേ പൂര്‍ണിമ അഭിനയിച്ചിട്ടുള്ളു, എന്നാല്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ എല്ലാം ഹിറ്റായിരുന്നു. അതിനാല്‍ തന്നെ ഈ താരത്തിനും ആരാധകര്‍ ഏറെയാണ് .

### Related Links & Sources
- [Original Story Source](https://moviemax.in/news/9022/now-the-new-pictures-shared-by-purnima-are-going-viral)