---
title: "കറുപ്പണിഞ്ഞ് മാലയിട്ട് സംവിധായകൻ ; ചിത്രം വൈറൽ"
english_title: "Director dressed in black and garlanded; The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90177/director-dressed-in-black-and-garlanded-the-picture-went-viral"
published_at: "2023-01-14T10:14:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2338ccb4d5_vignesh_pic.jpg"
keywords: []
---

# കറുപ്പണിഞ്ഞ് മാലയിട്ട് സംവിധായകൻ ; ചിത്രം വൈറൽ

> **Lead Summary:** ജനുവരി 14നാണ് ശബരിമലയിൽ മകരവിളക്ക്. നിരവധി ഭക്തരാണ് അയ്യപ്പനെ കാണാനായി ഈ സമയം ശബരിമലയ്ക്ക് എത്തുന്നത്. വലിപ്പ ചെറുപ്പമില്ലാതെ അയ്യനെ കാണാന്‍ ലക്ഷകണക്കിന് ഭക്തര്‍മാരാണ് എത്തുന്നത് . കൂടാതെ നിരവധി സിനിമ താരങ്ങളും ശബരി മലയിൽ ദർശനത്തിനായി എത്തുന്നുണ്ട്. അത്തരത്തില്‍ ഇപ്പോഴിത ശബരിമല മകരവിളക്ക് കാണാന്‍ പുറപ്പെട്ട ഒരു സിനിമ പ്രവര്‍ത്തകന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത് .

## Article Content

ജനുവരി 14നാണ് ശബരിമലയിൽ മകരവിളക്ക്. നിരവധി ഭക്തരാണ് അയ്യപ്പനെ കാണാനായി ഈ സമയം ശബരിമലയ്ക്ക് എത്തുന്നത്. വലിപ്പ ചെറുപ്പമില്ലാതെ അയ്യനെ കാണാന്‍ ലക്ഷകണക്കിന് ഭക്തര്‍മാരാണ് എത്തുന്നത് . കൂടാതെ നിരവധി സിനിമ താരങ്ങളും ശബരി മലയിൽ ദർശനത്തിനായി എത്തുന്നുണ്ട്. അത്തരത്തില്‍ ഇപ്പോഴിത ശബരിമല മകരവിളക്ക് കാണാന്‍ പുറപ്പെട്ട ഒരു സിനിമ പ്രവര്‍ത്തകന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത് .

അത് മറ്റാരുമല്ല ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനാണ് അയ്യപ്പനെ കാണാന്‍ എത്തിയിരിക്കുന്നത്. വിഘ്‌നേഷ് തന്നെയാണ് ശബരിമലയ്ക്ക് പോകുന്ന വഴിയില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. എരുമേലിയിലേക്ക് പോകുന്ന വഴിയിലെ സൈന്‍ ബോര്‍ഡിന് മുന്നില്‍ നിന്നുള്ള ഫോട്ടോയാണ് വൈറൽ ആയിരിക്കുന്നത് .

‘സ്വാമിയേ.. ശരണം അയ്യപ്പ..’, എന്നാണ് ഫോട്ടോയ്ക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍. കറുപ്പണിഞ്ഞ് മാലയിട്ട വിഘ്‌നേഷിൻറെ ചിത്രത്തിന് ഇന്‍സ്റ്റാഗ്രാമില്‍ ഇതിനോടകം രണ്ട് ലക്ഷത്തിലേറെ പേരാണ് ലൈക്ക് അടിച്ചിരിക്കുന്നത്. ദൈവ ഭക്തനാണ് വിഘ്‌നേഷ് ശിവന്‍. നിരവധി ക്ഷേത്രങ്ങളും ആരാധനാലയങ്ങളും സന്ദര്‍ശിക്കാറുള്ള വിഘ്‌നേഷ് ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.വിഘ്‌നേഷിന് ഒപ്പം ഭാര്യ നയന്‍താരയും ക്ഷേത്ര സന്ദര്‍ശനങ്ങള്‍ നടത്താറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90177/director-dressed-in-black-and-garlanded-the-picture-went-viral)