---
title: "സിനിമ എനിക്ക് ബോറടിച്ചത് കൊണ്ടാണ് മാറി നിന്നത്; നടി പത്മപ്രിയയുടെ വാക്കുകള്‍"
english_title: "I stopped because I was bored with the movie; Actress Padmapriya's words"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90171/i-stopped-because-i-was-bored-with-the-movie-actress-padmapriyas-words"
published_at: "2023-01-14T09:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c22f3281599_padmapriya_2.jpg"
keywords: []
---

# സിനിമ എനിക്ക് ബോറടിച്ചത് കൊണ്ടാണ് മാറി നിന്നത്; നടി പത്മപ്രിയയുടെ വാക്കുകള്‍

> **Lead Summary:** ഒരുകാലത്ത് സിനിമയില്‍ സജീവം ആയിരുന്ന നടിയായിരുന്നു പത്മപ്രിയ. അഭിനയ ജീവിതത്തിൽ നിന്നും ഒരുപാട് കാലം മാറി നിന്ന നടി ഒരു ഇടവേളക്കുശേഷം ഒരു തെക്കന്‍ തല്ലുകേസ് എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തി. ഇപ്പോള്‍ സിനിമയില്‍ നിന്ന് വീണ്ടും ഇടവേള എടുത്തതിനെ കുറിച്ചാണ് പത്മ പ്രിയ പറയുന്നത്. സത്യത്തില്‍ എനിക്ക് ബോറടിച്ചിരുന്നു. ഞാന്‍ ചെയ്യുന്നതിലും എനിക്ക് ലഭിക്കുന്നതിലും

## Article Content

ഒരുകാലത്ത് സിനിമയില്‍ സജീവം ആയിരുന്ന നടിയായിരുന്നു പത്മപ്രിയ. അഭിനയ ജീവിതത്തിൽ നിന്നും ഒരുപാട് കാലം മാറി നിന്ന നടി ഒരു ഇടവേളക്കുശേഷം ഒരു തെക്കന്‍ തല്ലുകേസ് എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തി. ഇപ്പോള്‍ സിനിമയില്‍ നിന്ന് വീണ്ടും ഇടവേള എടുത്തതിനെ കുറിച്ചാണ് പത്മ പ്രിയ പറയുന്നത്. സത്യത്തില്‍ എനിക്ക് ബോറടിച്ചിരുന്നു. ഞാന്‍ ചെയ്യുന്നതിലും എനിക്ക് ലഭിക്കുന്നതിലും

 അതിനൊപ്പം, പഴശ്ശി ചെയ്യുന്ന സമയത്ത് തന്നെ എന്‍വിയോണ്‍മെന്റല്‍ ലോ ചെയ്യുന്നുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ ആന്ധ്ര ഒറീസ ഭാഗത്തുള്ള ഒരുപാട് ആദിവാസികളുമായി സംസാരിക്കുകയുണ്ടായി. പബ്ലിക് പോളിസിയും ഗവണ്‍മെന്റും ഇതൊക്കെ വര്‍ക്ക് ചെയ്യുന്നതുമൊക്കെ എങ്ങനെയാണെന്ന് മനസിലാക്കണമെന്ന് തോന്നിയെന്നാണ് പദ്മപ്രിയ പറയുന്നത്. ആളുകളുടെ വിചാരം സിനിമ പെട്ടെന്ന് പണം ഉണ്ടാക്കാന്‍ പറ്റുന്ന മേഖലയാണെന്നാണ്, എന്നാല്‍ ഞാന്‍ അതിനുമാത്രം ഒന്നും ഞാൻ ഉണ്ടാക്കിയിട്ടില്ലെന്നും , എനിക്ക് അതില്‍ കുറ്റബോധവും ഇല്ലെന്നും.

ചെയ്ത സിനിമകള്‍ ആസ്വദിച്ചു ചെയ്തു , എന്നാല്‍ ചെയ്യുന്നത് ആസ്വദിക്കാതെ വരുന്നതുകൊണ്ട് അത് വളരെ പ്രയാസകരമായി മാറും. ഒരു ക്ലാരിറ്റി കിട്ടിയതോടെയാണ് വീണ്ടും സിനിമയിലേക്ക് എത്തിയതെന്ന് നടി പറഞ്ഞു. അഞ്ചുവര്‍ഷം മുമ്പ് ഉണ്ടായിരുന്ന ബന്ധമല്ല എനിക്ക് ഇന്ന് സിനിമയോട്. പുറത്തെ ജീവിതം സ്വാധീനിച്ചിട്ടുണ്ട് തന്നെ. മാത്രമല്ല ഡബ്ലിയു സിസിയുടെ ഭാഗമായതിലൂടെ സിനിമയില്‍ എന്റെ റോള്‍ എന്തെന്ന് തിരിച്ചറിയാന്‍ തുടങ്ങി പത്മപ്രിയ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/90171/i-stopped-because-i-was-bored-with-the-movie-actress-padmapriyas-words)