---
title: "കലോത്സവ ഓർമ്മയുടെ ചിത്രം പങ്കു വച്ച് താരം ; ചിത്രം വൈറൽ"
english_title: "The star shared a picture of Kalotsava memory; The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90164/the-star-shared-a-picture-of-kalotsava-memory-the-picture-went-viral"
published_at: "2023-01-14T09:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c224c4af23a_noorin_.jpg"
keywords: []
---

# കലോത്സവ ഓർമ്മയുടെ ചിത്രം പങ്കു വച്ച് താരം ; ചിത്രം വൈറൽ

> **Lead Summary:** സിനിമ സീരിയൽ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ് . അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോൾ ഒരു നടി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ ചർച്ച വിഷയം കലോത്സവ വിശേഷങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ഈ താരം ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

## Article Content

സിനിമ സീരിയൽ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ് . അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോൾ ഒരു നടി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ ചർച്ച വിഷയം കലോത്സവ വിശേഷങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ഈ താരം ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

നിരവധി പെൺകുട്ടികളുടെ ഒപ്പം നിൽക്കുന്ന ഈ നടിയെ ആരാണെന്ന് എന്ന് പോലും കണ്ടുപിടിക്കാൻ സാധിക്കില്ല എന്നതാണ് വസ്തുത. കാരണം എന്തെന്നാൽ അത്രയും വലിയ മാറ്റമാണ് ഇവർക്ക് ഉണ്ടായിട്ടുള്ളത് എന്നതാണ്. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാറ് ലവ് എന്ന സിനിമയിലൂടെയാണ് താരം സിനിമ രംഗത്തേക്ക് അരങ്ങേറുന്നത്. ഈ സിനിമയിലെ നായിക ആയിട്ട് ആയിരുന്നു ഇവരെ ആദ്യം ചൂസ് ചെയ്തത്. എന്നാൽ പിന്നീട് ഈ സിനിമയിലെ മറ്റൊരു പ്രമുഖ താരം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും പിന്നീട് അവരുടെ താരമൂല്യം മുതലാക്കുവാൻ വേണ്ടി അവരുടെ കഥാപാത്രത്തിൽ കൂടുതൽ പ്രാധാന്യം നൽകിയ സിനിമയുടെ തിരക്കഥ മാറ്റി എഴുതുകയും ചെയ്തു.

നൂറിൻ ഷെരീഫ് എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. മോഡലിങ് രംഗത്ത് വളരെ സജീവമാണ് നൂറിൻ . അടുത്തിടെ ആയിരുന്നു നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹനിശ്ചയ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആയിരുന്നു . ഉടൻതന്നെ നടിയുടെ വിവാഹം ഉണ്ടാകും എന്നും എത്രയും പെട്ടെന്ന് തന്നെ വിവാഹശേഷം താരം സിനിമയിലേക്ക് തിരിച്ചുവരും എന്നുമാണ് അറിയാൻ സാധിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90164/the-star-shared-a-picture-of-kalotsava-memory-the-picture-went-viral)