---
title: "നടൻ ബാലയുടെ വീട്ടിൽ മൂന്നംഗ സംഘം അതിക്രമിച്ചു കയറിയെന്ന് പരാതി"
english_title: "Complaint that a three-member gang broke into actor Bala's house"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90144/complaint-that-a-three-member-gang-broke-into-actor-balas-house"
published_at: "2023-01-13T23:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c1a1f57746d_bala.jpg"
keywords: []
---

# നടൻ ബാലയുടെ വീട്ടിൽ മൂന്നംഗ സംഘം അതിക്രമിച്ചു കയറിയെന്ന് പരാതി

> **Lead Summary:** നടൻ ബാലയുടെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതായി പരാതി. ബാല ഇല്ലാത്ത സമയം വീട്ടിൽ എത്തി അതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നടൻ പരാതി നൽകി.

## Article Content

നടൻ ബാലയുടെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതായി പരാതി. ബാല ഇല്ലാത്ത സമയം വീട്ടിൽ എത്തി അതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നടൻ പരാതി നൽകി.

ആയുധങ്ങളുമായാണ് സംഘം എത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു. മൂന്നംഗ സംഘമാണ് എത്തിയത്. ഭാര്യ ഫ്ലാറ്റിൽ തനിച്ചുള്ളപ്പോഴാണ് അക്രമസംഘം എത്തിയതെന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/90144/complaint-that-a-three-member-gang-broke-into-actor-balas-house)