മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. മഞ്ഞിൽവിരിഞ്ഞ പൂക്കളിലൂടെ വെള്ളിത്തിരയിൽ എത്തിയ മോഹൻലാൽ മലയാളികൾക്ക് ഇതിനോടകം സമ്മാനിച്ചു കഴിഞ്ഞത് ഒട്ടനവധി മികച്ച കഥാപാത്രങ്ങളും സിനിമകളുമാണ്.
വർഷങ്ങളായുള്ള സിനിമാ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് സംവിധാനത്തിലും മോഹൻലാൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് താരം പലതവണ തെളിയിച്ചിട്ടുള്ളതാണ്.

പാചകം ചെയ്യാൻ ഏറെ താല്പര്യം ഉള്ള ആളുകൂടിയാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ പാചക വീഡിയോകളുെ ഫോട്ടോകളും പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ നടന്റെ പുതിയൊരു പാചക വീഡിയോയാണ് ഇപ്പോൾസമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധപിടിച്ചു പറ്റുന്നത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത 'കടുവ'യിലെ ഹിറ്റ് ഗാനം 'പാലാപ്പള്ളി' എന്ന ഗാനത്തിനൊപ്പമാണ് മോഹൻലാലിന്റെ പാചകം. ഫിറ്റ്നസ് ട്രെയ്നർ ആയ ജെയ്സൺ പോൾസൻ ആണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോ ഇതിനോടകം മോഹൻലാൽ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
Content Highlight: Mohanlal as chef again; Video on the steps of 'Palapalli'...

































