---
title: "'കല്യാണമൊന്ന് കഴിഞ്ഞോട്ടെ, നിന്റെ ലോൺ സെറ്റാക്കാം'; 'ബൂമറാംഗ്' ട്രെയിലർ "
english_title: "The trailer of the movie 'Boomerang' has been released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90109/the-trailer-of-the-movie-boomerang-has-been-released"
published_at: "2023-01-13T19:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c1688172cc9_BOOMARANG_F.jpg"
keywords: []
---

# 'കല്യാണമൊന്ന് കഴിഞ്ഞോട്ടെ, നിന്റെ ലോൺ സെറ്റാക്കാം'; 'ബൂമറാംഗ്' ട്രെയിലർ 

> **Lead Summary:** **മ**നു സുധാകരന്‍ സംവിധാനം ചെയ്യുന്ന 'ബൂമറാംഗ്'എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. കോമഡിക്ക് പ്രധാന്യം നൽകി കൊണ്ടുള്ള ഫാമിലി എന്റർടെയ്നർ ആണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

## Article Content

**മ**നു സുധാകരന്‍ സംവിധാനം ചെയ്യുന്ന 'ബൂമറാംഗ്'എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. കോമഡിക്ക് പ്രധാന്യം നൽകി കൊണ്ടുള്ള ഫാമിലി എന്റർടെയ്നർ ആണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

തിയറ്ററുകളിൽ ചിരിവിരുന്ന് സമ്മാനിക്കുന്നതാകും ചിത്രമെന്ന് ട്രെയിലർ ഉറപ്പുനൽകുന്നുണ്ട്. ബൈജു സന്തോഷ്‌, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവരാണ് ബൂമറാംഗിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 3ന് ചിത്രം തിയറ്ററുകളില്‍ എത്തും.

അഖിൽ കവലയൂർ, ഹരികൃഷ്ണൻ, മഞ്ജു സുഭാഷ്, സുബ്ബലക്ഷ്‍മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൃഷ്‍ണദാസ് പങ്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. ടി കെ രാജീവ് കുമാര്‍ ചിത്രം ബര്‍മുഡയുടെയും തിരക്കഥ കൃഷ്ണദാസിന്റേത് ആയിരുന്നു.

ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബൂമറാംഗ് ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. വിഷ്ണു നാരായണൻ നമ്പൂതിരിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് അഖിൽ എ ആർ, ഗാനരചന അജിത് പെരുമ്പാവൂർ, സംഗീതം പകര്‍ന്നിരിക്കുന്നത് സുബീർ അലി ഖാൻ, പശ്ചാത്തല സംഗീതം കെ പി, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആന്റണി ഏലൂർ, കലാസംവിധാനം ബോബൻ കിഷോർ.

മേക്കപ്പ് ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം ലിജി പ്രേമൻ, ലൈൻ പ്രൊഡ്യൂസർ സഞ്ജയ്‌ പാൽ, സ്റ്റിൽസ് പ്രേം ലാൽ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടർ വിൻസെന്റ് പനങ്കൂടൻ, വിഷ്ണു ചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഗിരീഷ് ആറ്റിങ്ങൽ, അഖിലൻ, ആകാശ് അജിത്, നോബിൻ വർഗീസ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90109/the-trailer-of-the-movie-boomerang-has-been-released)