---
title: "സേതുലക്ഷ്മി എന്റെ അമ്മയാണെന്ന് പലര്‍ക്കും അറിയില്ല; നടി ലക്ഷ്മി "
english_title: "Not many people know that Setulakshmi is my mother; Actress Lakshmi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90035/not-many-people-know-that-setulakshmi-is-my-mother-actress-lakshmi"
published_at: "2023-01-13T14:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c118ee2c486_sethulakshmi.jpg"
keywords: []
---

# സേതുലക്ഷ്മി എന്റെ അമ്മയാണെന്ന് പലര്‍ക്കും അറിയില്ല; നടി ലക്ഷ്മി 

> **Lead Summary:** നിരവധി സിനിമകളുടെയും പരമ്പരകളുടെയും ഭാഗമായിട്ടുള്ള നടിയാണ് ലക്ഷ്മി. അഭിനേത്രി സേതുലക്ഷ്മിയുടെ മകള്‍ കൂടിയായ ലക്ഷ്മി അമ്മയ്ക്ക് പിന്നാലെയാണ് അഭിനയത്തിലേക്ക് എത്തിയത്. എന്നാല്‍ സേതുലക്ഷ്മി തന്റെ അമ്മയാണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു എന്ന് നടി പറയുന്നു.

## Article Content

നിരവധി സിനിമകളുടെയും പരമ്പരകളുടെയും ഭാഗമായിട്ടുള്ള നടിയാണ് ലക്ഷ്മി. അഭിനേത്രി സേതുലക്ഷ്മിയുടെ മകള്‍ കൂടിയായ ലക്ഷ്മി അമ്മയ്ക്ക് പിന്നാലെയാണ് അഭിനയത്തിലേക്ക് എത്തിയത്. എന്നാല്‍ സേതുലക്ഷ്മി തന്റെ അമ്മയാണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു എന്ന് നടി പറയുന്നു.

പലര്‍ക്കും ഫോട്ടോ കാണിച്ചു കൊടുക്കുമ്പോള്‍ അവര്‍ അത്ഭുതപ്പെടുകയാണ് ചെയ്യുന്നത്. അച്ഛനും അഭിനയിക്കുമായിരുന്നു. ഇവരുടെ വഴി തന്നെ ഞാനും തിരഞ്ഞെടുത്തത്.

എനിക്ക് 17 വയസ്സുള്ളപ്പോഴായിരുന്നു അച്ഛന്റെ മരണം. അതിനുശേഷം മക്കളെ നോക്കാന്‍ ഒത്തിരി കഷ്ടപ്പെട്ടു അമ്മ . അങ്ങനെയാണ് ഞാനും അഭിനയിക്കാന്‍ ഇറങ്ങിയത്. എന്നാല്‍ ഇത് കേട്ടപ്പോള്‍ ആദ്യം സമ്മതിച്ചിരുന്നില്ല അമ്മ. അപ്പോള്‍ എനിക്ക് സ്‌പോര്‍ട്‌സ് സ്‌കൂളില്‍ അഡ്മിഷന്‍ ലഭിച്ചിരുന്നു.

അവിടെ തന്നെ തുടരാന്‍ ആയിരുന്നു അമ്മ പറഞ്ഞത്. എന്നാല്‍ എന്റെ വാശി കൊണ്ടാണ് അമ്മ വിട്ടത്. അങ്ങനെ കലാരംഗത്തേക്ക് എത്തി. 85 സീരിയലുകളില്‍ അഭിനയിച്ചു. അമ്മയ്‌ക്കൊപ്പം സൂര്യോദയം എന്ന പരമ്പരയിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് കുറെ അവസരം ലഭിച്ചു , ഇതോടെ നാടകത്തില്‍ അഭിനയിക്കാന്‍ കഴിയാതെ ആയി.

സൗദിക്കാരനെ വിവാഹം കഴിച്ചതിനെ കുറിച്ച് നടി പറഞ്ഞു. അവിടെ ഒരു ചേട്ടന്‍ ഉണ്ടായിരുന്നു പിന്നെ എന്റെ ഒരു ബോസ് ഉണ്ട്. അദ്ദേഹത്തിന് മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു , നമുക്ക് ആലോചിച്ചാലോ എന്ന് എന്നോട് ചോദിച്ചു.

അദ്ദേഹത്തിന് എന്നെക്കാള്‍ ഏഴ് വയസ്സ് കുറവാണെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. അതൊക്കെ നിങ്ങളുടെ ഇഷ്ടം എന്നെക്കൊണ്ട് ഇത്രയൊക്കെ ആവും എന്നാണ് ഞാന്‍ പറഞ്ഞത് സേതുലക്ഷ്മി വ്യക്തമാക്കി.

അതേസമയം തനിക്ക് ആരുമില്ല എന്ന് ഓര്‍ത്ത് ഒരുപാട് സങ്കടം വന്നിട്ടുണ്ടെന്നും, മരിക്കാന്‍ വരെ തീരുമാനിച്ചിരുന്നുവെന്ന് ലക്ഷ്മി പറഞ്ഞപ്പോള്‍ ഇതൊക്കെ കേട്ട് സേതുലക്ഷ്മി സാരിതുമ്പ് കൊണ്ട് കണ്ണീരൊപ്പുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/90035/not-many-people-know-that-setulakshmi-is-my-mother-actress-lakshmi)