ആരോഗ്യകരമായ ജനനത്തിലേക്ക് ഒരു കുഞ്ഞിനെ എത്തിക്കാൻ കഴിയാത്തവിധം വളരെ ദുർബലമായ ഗർഭപാത്രത്തിനുടമയാണ് അച്യുതന്റെ ഭാര്യ മഞ്ജു. മുൻപു ജനിച്ച രണ്ടു കുഞ്ഞുങ്ങളും ചാപിള്ളയായത് മഞ്ജുവിനെ മാനസികമായി തളർത്തി. എന്നാൽ പ്രകൃതിയിൽ നിന്നും അച്യുതൻ കണ്ടെത്തിയ അറിവുകളിലൂടെ ഭാര്യയുടെ ജനിതക പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നു. അങ്ങനെ മഞ്ജു സങ്കീർണതകളൊന്നുമില്ലാതെ വീണ്ടും ഗർഭിണിയാകുന്നു.
ശ്രീധരൻ ,കൈനകരി തങ്കരാജ് ,ഷൈലജ പി അമ്പു,അരുൺ ,വെറോണിക്ക മെദേയ് റോസ് , ഡോ. ആസിഫ് ഷാ , മധുബാലൻ,സാബു പ്രൗദീൻ , പ്രവീൺകുമാർ , സജി പുത്തൂർ , അഭിലാഷ് , ബിജു ,മധു മുൻഷി, സുരേഷ് മിത്ര,മനോജ് പട്ടം , ജിനി പ്രേംരാജ് , അറയ്ക്കൽ ബേബിച്ചായൻ , അമ്പിളി, ജിനി സുധാകരൻ എന്നിവർ അഭിനയിക്കുന്നു.
ബാനർ - സഹസ്രാരാ സിനിമാസ് സംവിധാനം - അശോക്.ആർ നാഥ് , നിർമ്മാണം - സന്ദീപ് ആർ , രചന -സജിത് രാജ് , ഛായാഗ്രഹണം - സുനിൽപ്രേം എൽ എസ് , എഡിറ്റിംഗ് - വിപിൻ മണ്ണൂർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജിനി സുധാകരൻ , ലൈൻ പ്രൊഡ്യൂസർ - സാബു പ്രൗദീൻ , പ്രൊഡക്ഷൻ കൺട്രോളർ - വിജയൻ മുഖത്തല , ചമയം -ലാൽ കരമന, കല- ഹർഷവർദ്ധൻ കുമാർ, വസ്ത്രാലങ്കാരം - വാഹീദ് , സംഗീതം - അനിൽ, സൗണ്ട് ഡിസൈൻ - അനീഷ് എ എസ് , സൗണ്ട് മിക്സിംഗ് - ശങ്കർദാസ് , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - മണിയൻ മുഖത്തല , അസോസിയേറ്റ് ഡയറക്ടർ - അരുൺ പ്രഭാകർ ,പശ്ചാത്തല സംഗീതം - അനിൽ, വിതരണം - സഹസ്രാരാ സിനിമാസ് , മാർക്കറ്റിംഗ് - രാജേഷ് രാമചന്ദ്രൻ ( ശ്രീ മൗലി ക്രിയേറ്റീവ് മാർക്കറ്റിംഗ് ), സ്റ്റുഡിയോ - ചിത്രാഞ്ജലി, പോസ്റ്റ് ഫോക്കസ് , സൂര്യ വിഷ്വൽ മീഡിയ ,സ്റ്റിൽസ് & ഡിസൈൻ - ജോഷ്വാ കൊല്ലം , പി ആർ ഓ - അജയ് തുണ്ടത്തിൽ .
സംസ്ഥാന സർക്കാരിന്റെ കൃഷി പുരസ്കാരം ശ്രീധരനെ തേടിയെത്തി
ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച്, കൃഷിയോടുള്ള അഭിനിവേശം ഉൾക്കൊണ്ട് , കൃഷിയിലൂടെ ജീവിതം കെട്ടിപ്പടുത്തിയ വേറിട്ട കർഷകപ്രേമികളെ പരിചയപ്പെടുത്താൻ സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരം ശ്രീധരനെ തേടിയെത്തി. തിരുവനന്തപുരം കുറ്റിച്ചൽ കോട്ടൂർ കൊമ്പിടി ആദിവാസി സെറ്റിൽമെന്റിലിലാണ് ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരന്റെ സ്വദേശം.
Sreedharan, who lost his hands in a shadow, becomes the hero in orilaththalil