---
title: "മറ്റുള്ള താരങ്ങൾക്ക് ഒരുപാട് റെസ്പെക്ട് കൊടുക്കുന്ന വ്യക്തിയാണ് അജിത് സർ ; മഞ്ജു വാര്യർ"
english_title: "Ajith sir is a person who gives a lot of respect to other actors; Manju Warrier"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89957/ajith-sir-is-a-person-who-gives-a-lot-of-respect-to-other-actors-manju-warrier"
published_at: "2023-01-13T08:32:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0c9fab731f_MANJU_PIC_3.jpg"
keywords: []
---

# മറ്റുള്ള താരങ്ങൾക്ക് ഒരുപാട് റെസ്പെക്ട് കൊടുക്കുന്ന വ്യക്തിയാണ് അജിത് സർ ; മഞ്ജു വാര്യർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. മലയാളം സിനിമയിലെ ലേഡീസ് സൂപ്പർസ്റ്റാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. ഇപ്പോൾ തമിഴ് സിനിമയിലും വളരെ സജീവമാണ് താരം . ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അസുരൻ എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം നടത്തിയ മഞ്ജു . ഇപ്പോൾ ഇതാ അജിത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തുനീവ് എന്ന സിനിമയിലും നായികയായി എത്തിയിരിക്കുകയാണ് .

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. മലയാളം സിനിമയിലെ ലേഡീസ് സൂപ്പർസ്റ്റാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. ഇപ്പോൾ തമിഴ് സിനിമയിലും വളരെ സജീവമാണ് താരം . ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അസുരൻ എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം നടത്തിയ മഞ്ജു . ഇപ്പോൾ ഇതാ അജിത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തുനീവ് എന്ന സിനിമയിലും നായികയായി എത്തിയിരിക്കുകയാണ് .

> ഇപ്പോൾ അജിത്തിനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.“ഹൈദരാബാദിൽ വച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ഷൂട്ടിംഗ് തുടങ്ങി കുറച്ചു ദിവസങ്ങൾക്കു ശേഷം ആയിരുന്നു ഞാൻ സെറ്റിൽ ജോയിൻ ചെയ്യുന്നത്. ഒരു ദിവസം കോസ്റ്റ്യൂം ചെക്ക് ചെയ്യുന്നതിന് വേണ്ടി ട്രയൽ നടത്താമോ എന്ന് അവർ ചോദിച്ചിരുന്നു. ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ആയിരുന്നു ഇത്. ശാലിനിയുമായി എനിക്ക് നല്ല അടുപ്പമുണ്ട്. ഞങ്ങൾ ഇടയ്ക്കിടെ മെസ്സേജ് ഒക്കെ ചെയ്യാറുണ്ട്.

> പക്ഷേ ഇതുവരെ അജിത് സാറിനെ നേരിട്ടു കണ്ടിട്ടില്ല” – മഞ്ജു വാര്യർ പറയുന്നു.“ഞാൻ ഈ കാര്യം അവിടെ പറഞ്ഞു ഏൽപ്പിക്കുകയും ചെയ്തിരുന്നു . പിന്നെ ക്യാരവനിൽ പോയി വിശ്രമിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ക്യാരവനിൽ ആരോ മുട്ടുന്നു. പെട്ടെന്ന് ഡോർ തുറന്നപ്പോൾ ആയിരുന്നു അജിത്ത് സാറിനെ മുന്നിൽ കണ്ടത്” – മഞ്ജു പറയുന്നു.

> “മേ ഐ കം ഇൻ എന്നായിരുന്നു അജിത് സാർ ചോദിച്ചത്. ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ എന്നായിരുന്നു ഞാൻ പറഞ്ഞത്. മറ്റുള്ള താരങ്ങൾക്ക് ഒരുപാട് റെസ്പെക്ട് കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെക്കുറിച്ച് ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ പറഞ്ഞു കേട്ടതിനേക്കാൾ ഒരുപാട് മടങ്ങ് വലുത് ആണ് അദ്ദേഹം” – താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/89957/ajith-sir-is-a-person-who-gives-a-lot-of-respect-to-other-actors-manju-warrier)