---
title: "'ശിവന്റേത് അത്ര വലിയ പുണ്യ പ്രവൃത്തിയൊന്നുമല്ല', ജയന്തി രണ്ടും കൽപ്പിച്ച്!  "
english_title: "The new promo of the serial which tells the story of family relationships has been released."
publisher: "moviemax.in"
canonical_url: "https://moviemax.in/news/8993/the-new-promo-of-the-serial-which-tells-the-story-of-family-relationships-has-been-released"
published_at: "2021-11-05T10:27:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6184b9eec8b1e_.jpg"
keywords: []
---

# 'ശിവന്റേത് അത്ര വലിയ പുണ്യ പ്രവൃത്തിയൊന്നുമല്ല', ജയന്തി രണ്ടും കൽപ്പിച്ച്!  

> **Lead Summary:** മുന്നൂറ് എപ്പിസോഡുകൾ പിന്നിട്ട സാന്ത്വനം ഇപ്പോൾ നിർണായക നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ കലങ്ങി തെളിയുമെന്ന് കരുതിയിരുന്ന ആരാധകരെ സങ്കടത്തിലാഴ്ത്തി കൂടുതൽ സം​ഘർഷഭരിതമായ നിമിഷങ്ങളിലൂടെയാണ് സാന്ത്വനം സഞ്ചരിക്കുന്നത്.

## Article Content

മുന്നൂറ് എപ്പിസോഡുകൾ പിന്നിട്ട സാന്ത്വനം ഇപ്പോൾ നിർണായക നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ കലങ്ങി തെളിയുമെന്ന് കരുതിയിരുന്ന ആരാധകരെ സങ്കടത്തിലാഴ്ത്തി കൂടുതൽ സം​ഘർഷഭരിതമായ നിമിഷങ്ങളിലൂടെയാണ് സാന്ത്വനം സഞ്ചരിക്കുന്നത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയിട്ടുള്ള സീരിയലാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സീരിയലിന്റെ പുതിയ പ്രമോ റിലീസ് ചെയ്തു.

ശങ്കരന്റെ ബാധ്യതകൾക്ക് തൽക്കാലം ഹരിപാരം കണ്ടെത്തി വീട് തിരികെ തമ്പിയുടെ കൈയ്യിൽ നിന്നും വാങ്ങി നൽകിയത് ശിവനാണ്. അഞ്ജലിയുടെ സ്വർണവും ശിവൻ ലോണെടുത്ത ആറ് ലക്ഷം രൂപയും ഉപയോ​ഗിച്ചാണ് തമ്പിയുടെ കടം തീർക്കാനുള്ള പണം ശിവനും ശങ്കരനും കൂടി കണ്ടെത്തിയത്.

വീട് തിരികെ കിട്ടിയ സന്തോഷത്തിൽ ഭാര്യ സാവിത്രിയേയും മകൾ അഞ്ജലിയേയും വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശങ്കരൻ പണം കണ്ടെത്തിയതിന് പിന്നിലെ കഥയും ബുദ്ധിമുട്ടിൽ വിഷമിച്ചിരുന്ന സമയത്ത് ശിവൻ നൽകിയ സഹായങ്ങളെ കുറിച്ചും പറഞ്ഞിരുന്നു. സാവിത്രിയോടും ബന്ധു ജയന്തിയോടും മകൾ അ‍ഞ്ജലിയോടുമാണ് യഥാർഥ സത്യങ്ങൾ ശങ്കരൻ തുറന്ന് പറഞ്ഞത്.

എല്ലാം കേട്ടുകൊണ്ട് നിന്ന ജയന്തിക്ക് ശിവന്റെ പ്രവൃത്തികളിൽ അസൂയ തോന്നി വീണ്ടും ശിവൻ-ശങ്കരൻ-അഞ്ജലി എന്നിവർക്കിടയിൽ കലഹങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതും പുതിയ പ്രമോയിൽ കാണാം.

അതേസമയം ശിവൻ തമ്പിയുടെ വീട്ടിലേത്ത് സൃഷ്ടിച്ച പ്രശ്നങ്ങൾ മൂലം അസ്വസ്ഥതയിലാണ് ബാലൻ. ഇവർ തമ്മിൽ വീണ്ടുമൊരു തർക്കമോ പ്രശ്നമോ വരും എപ്പിസോഡുകളിൽ തമ്പിയുടെ വീട്ടിലുണ്ടായ സംഭങ്ങളുടെ പേരിൽ ഉണ്ടായേക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/8993/the-new-promo-of-the-serial-which-tells-the-story-of-family-relationships-has-been-released)