---
title: "അഞ്ചു വയസ്സുകാരനെ യുവാവ് തട്ടിക്കൊണ്ടുപോയി, കാരണം കേട്ട് ഞെട്ടി പോലീസ്!"
english_title: "The youth kidnapped the five-year-old, the police were shocked to hear the reason!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89925/the-youth-kidnapped-the-five-year-old-the-police-were-shocked-to-hear-the-reason"
published_at: "2023-01-12T23:10:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c046ba98920_viral.jpg"
keywords: []
---

# അഞ്ചു വയസ്സുകാരനെ യുവാവ് തട്ടിക്കൊണ്ടുപോയി, കാരണം കേട്ട് ഞെട്ടി പോലീസ്!

> **Lead Summary:** അഞ്ചുവയസ്സുകാരനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പോലീസ് യുവാവിനെ വീട്ടില്‍ ചെന്ന് പിടികൂടി. ബാലനെ രക്ഷപ്പെടുത്തുകയും ചെയ്തു. എന്നാല്‍, കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ഇയാള്‍ പറഞ്ഞ കാരണം കേട്ട് പോലീസ് ഉദ്യോഗസ്ഥര്‍ അമ്പരന്നു.

## Article Content

അഞ്ചുവയസ്സുകാരനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പോലീസ് യുവാവിനെ വീട്ടില്‍ ചെന്ന് പിടികൂടി. ബാലനെ രക്ഷപ്പെടുത്തുകയും ചെയ്തു. എന്നാല്‍, കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ഇയാള്‍ പറഞ്ഞ കാരണം കേട്ട് പോലീസ് ഉദ്യോഗസ്ഥര്‍ അമ്പരന്നു.

ഉത്തര്‍പ്രദേശിലെ ഷിക്കോഹാബാദ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. ആഗ്ര സ്വദേശിയായ ആകാശ് എന്നയാളാണ് പിടിയിലായത്.

ഇയാള്‍ക്ക് രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ്. ഷിക്കോഹാബാദില്‍ വെച്ച് കുടുംബാംഗങ്ങളോടൊപ്പം ഉണ്ടായിരുന്ന സണ്ണി എന്ന കുട്ടിയെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു ഇയാള്‍. കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കുട്ടിയുമായി വാഹനത്തില്‍ കടന്നുകളഞ്ഞ ഇയാളെ വീട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും ആ ശ്രമവും പരാജയപ്പെട്ടു. ഉടന്‍തന്നെ വീട്ടുകാര്‍ പോലീസിനെ ബന്ധപ്പെട്ടു. വൈകാതെ പോലീസ് ഇയാളുടെ സ്ഥലം കണ്ടെത്തുകയും കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.

അറസ്റ്റിലായ ശേഷം ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് കാരണമായി പറഞ്ഞത് കേട്ട് പോലീസുകാരും അമ്പരന്നു. രണ്ടു പെണ്‍മക്കള്‍ മാത്രമാണ് തനിക്കുള്ളതെന്നും ആണ്‍കുട്ടി ഇല്ലെന്നും അതുകൊണ്ട് ഒരു മകനായി വളര്‍ത്താനാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഡല്‍ഹിയില്‍ നടന്ന മറ്റൊരു സംഭവത്തില്‍, 21 കാരന്‍ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി. ഡല്‍ഹിയിലെ ഗൗതംപുരിയിലാണ് സംഭവം നടന്നത്. ഇവിടുത്തെ താമസക്കാരനായ നീരജ് എന്ന യുവാവാണ് തന്റെ അയല്‍വാസി കൂടിയായ കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ സ്വന്തമായി രണ്ടുദിവസം അന്വേഷണം നടത്തി. പിന്നീടാണ് പോലീസില്‍ പരാതിയുമായി എത്തിയത്. അന്വേഷണം ആരംഭിച്ച പോലീസ് കുട്ടിയെ കാണാതായ ദിവസം തന്നെ അവരുടെ അയല്‍വാസി കൂടിയായ നീരജ് എന്ന ചെറുപ്പക്കാരനെയും കാണാതായി എന്ന കാര്യം ശ്രദ്ധിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഡല്‍ഹിയില്‍ നിന്നും അലിഗഡിലേക്ക് പോയതായി കണ്ടെത്തി.

ഇയാളെ അന്വേഷിച്ച് അലിഗഡില്‍ എത്തിയ പോലീസ് വിചാരിച്ചതുപോലെ തന്നെ കുട്ടിയെ ഇയാള്‍ക്കൊപ്പം കണ്ടെത്തി. തന്റെ അമ്മാവന്റെ വീട്ടിലായിരുന്നു ഇയാള്‍ കുട്ടിയുമായി താമസിച്ചിരുന്നത്. അമ്മാവന് കുട്ടികളില്ലാത്തതിനാല്‍ സമ്മാനമായി നല്‍കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോന്നത് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

അമ്മാവന് നാല് കുട്ടികള്‍ ഉണ്ടായിരുന്നെങ്കിലും നാലുപേരും മരിച്ചു പോയി. ഇതോടെ ഏറെ ദുഃഖത്തിലായ അമ്മാവനെ സന്തോഷിപ്പിക്കാന്‍ ആണ് ഇങ്ങനെ ചെയ്തത് എന്നാണ് ഇയാളുടെ ന്യായീകരണം. കുട്ടിയെ സുരക്ഷിതമായ തിരികെ മാതാപിതാക്കള്‍ക്ക് അരികില്‍ എത്തിച്ച പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/89925/the-youth-kidnapped-the-five-year-old-the-police-were-shocked-to-hear-the-reason)