---
title: "മകളെ പരസ്യമായി അപമാനിച്ചു; ബഷീര്‍ ബഷിയ്‌ക്കെതിരെ ആരാധകര്‍, വിമര്‍ശനം"
english_title: "publicly humiliated his daughter; The video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89922/publicly-humiliated-his-daughter-the-video-goes-viral"
published_at: "2023-01-12T22:42:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c03fde6b3b9_basheer_bashi.jpg"
keywords: []
---

# മകളെ പരസ്യമായി അപമാനിച്ചു; ബഷീര്‍ ബഷിയ്‌ക്കെതിരെ ആരാധകര്‍, വിമര്‍ശനം

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതരാണ് ബഷീര്‍ ബഷിയും കുടുംബവും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ബഷീറും കുടുംബവും. തങ്ങളുടെ യൂട്യൂബ് ചാനലുകളിലൂടെ ബഷീറും ഭാര്യമാരും മക്കളുമൊക്കെ തങ്ങളുടെ ജീവിതം ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

## Article Content

മലയാളികള്‍ക്ക് സുപരിചിതരാണ് ബഷീര്‍ ബഷിയും കുടുംബവും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ബഷീറും കുടുംബവും. തങ്ങളുടെ യൂട്യൂബ് ചാനലുകളിലൂടെ ബഷീറും ഭാര്യമാരും മക്കളുമൊക്കെ തങ്ങളുടെ ജീവിതം ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

ഇപ്പോഴിതാ ബഷീറിന്റെ പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്. കുടുംബത്തിനൊപ്പം ഒരു സിനിമ കാണാന്‍ പോയ വിശേഷമാണ് വീഡിയോയില്‍ പങ്കുവെക്കുന്നത്. വീഡിയോയില്‍ ഭാര്യമാരും മക്കളുമെല്ലാം ബഷീറിനൊപ്പമുണ്ട്. എന്നാല്‍ വീഡിയോയ്‌ക്കെതിരെ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയില്‍ നിന്നും ഉയരുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ബഷീര്‍ മകളെക്കുറിച്ച് പറഞ്ഞതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുന്നത്. 

സ്വന്തം മകളെ നിര്‍ത്തി അപമാനിച്ചതിന് ശേഷം അതിനെ തല്ലിയതിന്റെ പാടുകളെ കുറിച്ചും സംസാരിക്കുന്നുവെന്നാണ് ബഷീറിനെതിരെ സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വിമര്‍ശനം. കഴിഞ്ഞ പ്രാവശ്യം മകള്‍ സുനുവിന് മാര്‍ക്ക് ലിസ്റ്റ് കിട്ടിയപ്പോള്‍ കുറച്ച് മാര്‍ക്ക് കുറവായിരുന്നു. മകളെ അതിന് താന്‍ ഒരുപാട് വഴക്ക് പറഞ്ഞു എന്ന് ബഷി പറയുന്നു.

ടിവി കാണാനുള്ള അനുവാദവും സുനുവിന് നിഷേധിച്ചിരുന്നുവെന്നും ബഷീര്‍ പറയുന്നു. ആരെങ്കിലും ടിവി ഓണ്‍ ചെയ്ത് ഇരിക്കുകയാണ് എങ്കില്‍, പഠനം കഴിഞ്ഞിട്ട് കുറച്ച് നേരം പോയിരുന്ന് കാണാം, അല്ലാതെ സുനുവായി ടിവി ഓണ്‍ ചെയ്ത് കാണരുതെന്നാണ് ബഷീര്‍ നല്‍കിയ നിര്‍ദ്ദേശം. 

കഴിഞ്ഞ ദിവസം സുനുവിന് ക്രിസ്തുമസ് പരീക്ഷയുടെ പേപ്പറുകള്‍ കിട്ടിയിരുന്നു. സുനുവിനെയും കൂട്ടി വരുമ്പോള്‍ തന്നെ സോനു നല്ല ദേഷ്യത്തിലായിരുന്നുവത്രെ. കൂട്ടി വന്നതും മകളെ പൊതിരെ തല്ലിയെന്നാണ് ബഷീര്‍ പറയുന്നത്. കഴിഞ്ഞ പ്രാവശ്യത്തിലും അധികം മാര്‍ക്ക് കുറഞ്ഞുവെന്നതാണ് തല്ലാനുള്ള കാരണമായി താരം പറയുന്നത്. സോനു മകളെ ഇട്ട് അടിക്കുമ്പോള്‍ പിടിച്ച് മാറ്റാന്‍ ഞാനോ മഷുറയോ പോയില്ലെന്നും കാരണം ആ തല്ല് ആവശ്യമായിരുന്നു എന്ന് തോന്നിയെന്നാണ് ബഷീര്‍ പറയുന്നത്. 

അടുത്ത തവണ മാര്‍ക്ക് കുറഞ്ഞാല്‍ ശിക്ഷ ഇതിലും കടുക്കും എന്ന് മകളോട് ബഷീര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഇന്നലെ ഉമ്മ അടിച്ചതിന്റെ പാടൊക്കെ ശരീരത്തില്‍ നിന്നും പോയോ എന്നും താരം ചോദിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ മക്കള്‍ക്ക് കൊടുക്കുന്ന സൗകര്യങ്ങളെ കുറിച്ചും, രക്ഷിതാക്കള്‍ എന്ന നിലയില്‍ അവര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കുന്നതിനെ കുറിച്ചും ബഷിയും മഷുറയും വീഡിയോയില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട്.

താരത്തിന്റെ ഈ സമീപനത്തിനെതിരെയാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മക്കളെ തല്ലുന്നതിനേയും പിന്നീട് അതേക്കുറിച്ച് ചാനലിലൂടെ ഒരുപാട് പേരുടെ മുന്നില്‍ വച്ച് സംസാരിച്ച് മകളെ അപമാനിക്കുന്നതിനേയുമൊക്കെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നുണ്ട്. കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കി പഠിപ്പിക്കുന്നത് ശരയില്ലെന്നും അതിലൂടെ വിപരീതഫലം മാത്രമേയുണ്ടാവുകയുള്ളൂവെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/89922/publicly-humiliated-his-daughter-the-video-goes-viral)