---
title: "സിനിമയും പേഴ്‌സണല്‍ ലൈഫും ഒരുപോലെ കൊണ്ടുപോകാൻ തനിക്ക് അത് പറ്റാറില്ല; അക്കാര്യത്തില്‍ ഞാന്‍ വന്‍ പരാജയമാണ്; പൃഥ്വിരാജ്"
english_title: "He can't juggle film and personal life at the same time; I am a huge failure in that respect Prithviraj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89913/he-cant-juggle-film-and-personal-life-at-the-same-time-i-am-a-huge-failure-in-that-respect-prithviraj"
published_at: "2023-01-12T21:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0340e9a2ae_prithvi.jpg"
keywords: []
---

# സിനിമയും പേഴ്‌സണല്‍ ലൈഫും ഒരുപോലെ കൊണ്ടുപോകാൻ തനിക്ക് അത് പറ്റാറില്ല; അക്കാര്യത്തില്‍ ഞാന്‍ വന്‍ പരാജയമാണ്; പൃഥ്വിരാജ്

> **Lead Summary:** സിനിമാരംഗത്ത് ഏറെ ആരാധകര്‍ ഉള്ള നടനാണ് പൃഥ്വിരാജ്. അഭിനയ മേഖലയിലേക്ക് കടന്ന് പതിയെ നിര്‍മ്മാണത്തിലേക്കും സംവിധാനത്തിലേക്കും പൃഥ്വിരാജ് എത്തിചേർന്നു . ആരാധകരെല്ലാം ഇന്ന് ഏറെ ബഹുമാനത്തോടെയാണ് പൃഥ്വിരാജിനെ കാണുന്നത്. വിവാഹത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന സിനിമയ്ക്കാണെന്നും പൃഥ്വിരാജ് പണ്ട് പറഞ്ഞിരുന്നു , എന്നാൽ ഇപ്പോള്‍ അദ്ദേഹം കുടുംബത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

## Article Content

സിനിമാരംഗത്ത് ഏറെ ആരാധകര്‍ ഉള്ള നടനാണ് പൃഥ്വിരാജ്. അഭിനയ മേഖലയിലേക്ക് കടന്ന് പതിയെ നിര്‍മ്മാണത്തിലേക്കും സംവിധാനത്തിലേക്കും പൃഥ്വിരാജ് എത്തിചേർന്നു . ആരാധകരെല്ലാം ഇന്ന് ഏറെ ബഹുമാനത്തോടെയാണ് പൃഥ്വിരാജിനെ കാണുന്നത്. വിവാഹത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന സിനിമയ്ക്കാണെന്നും പൃഥ്വിരാജ് പണ്ട് പറഞ്ഞിരുന്നു , എന്നാൽ ഇപ്പോള്‍ അദ്ദേഹം കുടുംബത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

വിവാഹം കഴിഞ്ഞാലും തന്റെ പ്രയോറിറ്റി സിനിമയാണെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സുപ്രിയയും ഇതേ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും പറഞ്ഞു കൂടാതെ സിനിമയും പേഴ്‌സണല്‍ ലൈഫും ഒരുപോലെ കൊണ്ടുപോകുന്നവരുണ്ട് തനിക്ക് അത് പറ്റാറില്ലെന്ന് താരം കൂട്ടിച്ചേർത്തു . അക്കാര്യത്തില്‍ ഞാന്‍ വന്‍ പരാജയമാണ്.

സിനിമ തിരക്കുകളില്‍ നിന്നും മാറി ട്രിപ്പ് പ്ലാന്‍ ചെയ്താല്‍ ആ സമയത്ത് ഫോണെടുത്തു നോക്കുകയോ സിനിമയെ കുറിച്ച് സംസാരിക്കുകയോ ചെയ്താൽ സുപ്രിയയുടെ ഒരു നോട്ടം വരാനുണ്ട്. മെസ്സി കപ്പ് പിടിച്ച് കിടക്കുന്നത് കണ്ടിരുന്നില്ലേ, ജീവിതത്തില്‍ അതുപോലെ പിടിക്കുന്ന കാര്യമെന്താണെന്നായിരുന്ന അവതാരകയുടെ ചോദ്യത്തോട് പൃഥ്വി പറഞ്ഞതിങ്ങനെ. ഞാനങ്ങനെ പിടിച്ച് കിടന്നുറങ്ങാറുള്ളത് എന്റെ മോളെയാണ്. അവാര്‍ഡുകളൊന്നും എന്റെ വീട്ടില്‍ വെച്ചിട്ടില്ല. എന്റെ വീട്ടില്‍ വരുമ്പോള്‍ നിങ്ങള്‍ക്ക് അവാര്‍ഡുകളൊന്നും കാണാന്‍ പറ്റില്ല. അതൊക്കെ പഴയ ഫ്ളാറ്റിലാണെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/89913/he-cant-juggle-film-and-personal-life-at-the-same-time-i-am-a-huge-failure-in-that-respect-prithviraj)