---
title: "'സിംബ സെയ്സ് ഹലോ'; പൂച്ചയ്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍ "
english_title: "'Simba Says Hello'; Mohanlal shared the picture with the cat"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89912/simba-says-hello-mohanlal-shared-the-picture-with-the-cat"
published_at: "2023-01-12T21:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c034de8ef31_SIMBA_MOHANLAL.jpg"
keywords: []
---

# 'സിംബ സെയ്സ് ഹലോ'; പൂച്ചയ്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍ 

> **Lead Summary:** **വ**ളര്‍ത്തു മൃഗങ്ങളോട് ഇഴയടുപ്പമുള്ള ബന്ധം സൂക്ഷിക്കുന്നയാളാണ് മോഹന്‍ലാല്‍. ബെയ്‍ലി എന്ന നായയടക്കം തന്‍റെ വീട്ടില്‍ വളര്‍ത്തുന്ന അരുമ മൃഗങ്ങളുടെ ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കുവെക്കാറുമുണ്ട്.

## Article Content

**വ**ളര്‍ത്തു മൃഗങ്ങളോട് ഇഴയടുപ്പമുള്ള ബന്ധം സൂക്ഷിക്കുന്നയാളാണ് മോഹന്‍ലാല്‍. ബെയ്‍ലി എന്ന നായയടക്കം തന്‍റെ വീട്ടില്‍ വളര്‍ത്തുന്ന അരുമ മൃഗങ്ങളുടെ ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കുവെക്കാറുമുണ്ട്.

ഇപ്പോഴിതാ ആ കൂട്ടത്തിലെ ഒരു പൂച്ചയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍.സിംബ എന്നാണ് പൂച്ചയുടെ പേര്. സിംബ സെയ്സ് ഹലോ എന്നാണ് ചിത്രത്തിന് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

അതേസമയം ഈ വര്‍ഷം മോഹന്‍ലാലിന്‍റെ ആദ്യ റിലീസ് എലോണ്‍ ആണ്. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് ഇത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. മുന്‍പ് ഷാജി കൈലാസിന്‍റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.

നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ ശ്രദ്ധ നേടിയിരുന്നു.എംടിയുടെ രചനകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിലൂടെ വരാനിരിക്കുന്ന ആന്തോളജിയിലെ പ്രിയദര്‍ശന്‍ ചിത്രം ഓളവും തീരവും, ജീത്തു ജോസഫ് ചിത്രം റാം, പൃഥ്വിരാജ് സുകുമാരന്‍റെ ലൂസിഫര്‍ സീക്വല്‍ എമ്പുരാന്‍, ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈകോട്ടൈ വാലിബന്‍, ഒപ്പം തന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസ് എന്നിങ്ങനെ നിരവധി പ്രോജക്റ്റുകളാണ് മോഹന്‍ലാലിന്റേതായി പുറത്തെത്താനുള്ളത്.

ഇതില്‍ സമീപകാലത്ത് ഏറ്റവും ഹൈപ്പ് ഉയര്‍ത്തിയ പ്രോജക്റ്റ് ആണ് മലൈകോട്ടൈ വാലിബന്‍.ലിജോയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നതായ, സോഷ്യല്‍ മീഡിയയിലെ ദീര്‍ഘനാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒക്ടോബര്‍ 25 ന് ആയിരുന്നു ഈ പ്രോജക്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/89912/simba-says-hello-mohanlal-shared-the-picture-with-the-cat)