---
title: "തനിക്ക് ഭക്ഷണത്തില്‍ അങ്ങനെ നിര്‍ബന്ധങ്ങളില്ല; തുറന്ന് പറഞ്ഞ് മോഹൻലാൽ  "
english_title: "Mohanlal has now openly said that he likes Japanese food."
publisher: "moviemax.in"
canonical_url: "https://moviemax.in/news/89909/mohanlal-has-now-openly-said-that-he-likes-japanese-food"
published_at: "2023-01-12T21:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c030c94f65f_mohanlal.jpg"
keywords: []
---

# തനിക്ക് ഭക്ഷണത്തില്‍ അങ്ങനെ നിര്‍ബന്ധങ്ങളില്ല; തുറന്ന് പറഞ്ഞ് മോഹൻലാൽ  

> **Lead Summary:** അഭിനയത്തിന് പുറമേ പാചകത്തില്‍ മോഹന്‍ലാലിനുള്ള താല്‍പര്യം മലയാളികള്‍ക്ക് എല്ലാം അറിയാം. താരത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. തനിക്ക് പാചകം ചെയ്യുവാന്‍ വളരെ ഇഷ്ടമാണെന്നുളള കാര്യം മോഹന്‍ലാല്‍ പല വേദികളിലും പറഞ്ഞിട്ടുണ്ട്.

## Article Content

അഭിനയത്തിന് പുറമേ പാചകത്തില്‍ മോഹന്‍ലാലിനുള്ള താല്‍പര്യം മലയാളികള്‍ക്ക് എല്ലാം അറിയാം. താരത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. തനിക്ക് പാചകം ചെയ്യുവാന്‍ വളരെ ഇഷ്ടമാണെന്നുളള കാര്യം മോഹന്‍ലാല്‍ പല വേദികളിലും പറഞ്ഞിട്ടുണ്ട്.

അധികം മസാല ചേര്‍ക്കാത്ത ജാപ്പനീസ് ഭക്ഷണമാണ് തനിക്ക് ഇഷ്ടമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. തനിക്ക് ഭക്ഷണത്തില്‍ അങ്ങനെ നിര്‍ബന്ധങ്ങളില്ല. ഏറ്റവും ഇഷ്ടം ജാപ്പനീസ് വിഭവങ്ങളാണ്. വീട്ടില്‍ ഒരു ജാപ്പനീസ് അടുക്കള തന്നെ തന്റെ ഇഷ്ട ഭക്ഷണങ്ങള്‍ പാകം ചെയ്യാന്‍ ഒരുക്കിയിട്ടുണ്ട്.

ജാപ്പനീസ് വിഭവങ്ങളില്‍ അധികം മസാല ചേര്‍ക്കാത്തത് കൊണ്ടാണ് തനിക്ക് അവയോട് ഒരു പ്രത്യേക ഇഷ്ടം എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഈറ്റ് കൊച്ചി ഈറ്റ് എന്ന വ്‌ളോഗിലാണ് മോഹന്‍ലാല്‍ സംസാരിച്ചത്. ‘റാം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി മൊറോക്കോയില്‍ പോയപ്പോള്‍ കഴിച്ച ഭക്ഷണങ്ങളെ കുറിച്ചും മോഹന്‍ലാല്‍ പറയുന്നുണ്ട്.

അതേസമയം, ‘മോണ്‍സ്റ്റര്‍’ ആണ് മോഹന്‍ലാലിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. ഈ വര്‍ഷം ഒരുപാട് വമ്പന്‍ സിനിമകളാണ് താരത്തിന്റെതായി തിയേറ്ററുകളിലെത്താന്‍ പോകുന്നത്. അതില്‍ ഒന്ന് താരം തന്നെ സംവിധാനം ചെയ്യുന്ന ‘ബറോസ്’ ആണ്. ചിത്രത്തില്‍ ബറോസ് എന്ന ഭൂതമായും നടന്‍ തന്നെ എത്തുന്നുണ്ട്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ എന്ന സിനിമയ്ക്കായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. രജനികാന്തിനൊപ്പം കാമിയോ റോളില്‍ ‘ജയിലര്‍’ എന്ന ചിത്രത്തിലും മോഹന്‍ലാല്‍ വേഷമിടും. ലിജോ ജോസ് പെല്ലിശേരിക്കൊപ്പമുള്ള ‘മലൈകോട്ടൈ വാലിബനും’ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/89909/mohanlal-has-now-openly-said-that-he-likes-japanese-food)