---
title: "നയന എൽസക്ക് വന്ന വിവാഹാലോചന മുടങ്ങി പോകുവാനുള്ള കാരണം അറിയുമോ? വരൻ്റെ വീട്ടുകാർ പറഞ്ഞത് ഇങ്ങനെ"
english_title: "Do you know the reason why Nayana Elsak's marriage proposal failed? This is what the groom's family said"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89906/do-you-know-the-reason-why-nayana-elsaks-marriage-proposal-failed-this-is-what-the-grooms-family-said"
published_at: "2023-01-12T21:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c02ee50e539_diya_2.jpg"
keywords: []
---

# നയന എൽസക്ക് വന്ന വിവാഹാലോചന മുടങ്ങി പോകുവാനുള്ള കാരണം അറിയുമോ? വരൻ്റെ വീട്ടുകാർ പറഞ്ഞത് ഇങ്ങനെ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന എൽസ. ജൂൺ എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധ പിടിച്ച് പറ്റിയത് . പിന്നീട് മണിയിറയിലെ അശോകൻ എന്ന സിനിമയിൽ താരം അവതരിപ്പിച്ച ടീച്ചർ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് . സിനിമയിൽ എപ്പോഴും നാടൻ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത് എന്നാൽ ജീവിതത്തിൽ വളരെ മോഡൽ ആയിട്ടുള്ള ഒരു പെൺകുട്ടിയാണ് താരം.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന എൽസ. ജൂൺ എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധ പിടിച്ച് പറ്റിയത് . പിന്നീട് മണിയിറയിലെ അശോകൻ എന്ന സിനിമയിൽ താരം അവതരിപ്പിച്ച ടീച്ചർ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് . സിനിമയിൽ എപ്പോഴും നാടൻ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത് എന്നാൽ ജീവിതത്തിൽ വളരെ മോഡൽ ആയിട്ടുള്ള ഒരു പെൺകുട്ടിയാണ് താരം.

സിനിമാ നടിമാരെ വിവാഹം കഴിക്കുവാൻ കൊള്ളില്ല. അവരുമായി സീരിയസ് റിലേഷൻഷിപ്പ് പുലർത്തുവാൻ പറ്റില്ല. വേണമെങ്കിൽ ചുമ്മാ ഡേറ്റിംഗ് ചെയ്തു നടക്കാൻ മാത്രമേ കൊള്ളുകയുള്ളൂ എന്നൊക്കെയുള്ള ചിന്താഗതിയാണ് ആളുകൾക്ക്. ഇത്തരം ചിന്താഗതികൾ മാറണമെന്നും ഇതു 2022 ആയി എന്നുമാണ് താരം ഇപ്പോൾ പറയുന്നത്” – നടി പറഞ്ഞു.

ഇതുകൂടാതെ തനിക്ക് ഈയടുത്ത് വന്ന ഒരു വിവാഹാലോചന മുടങ്ങി പോകുവാനുള്ള കാരനാം കൂടെ തുറന്ന് പറയുകയാണ് താരം ഈയടുത്ത് ഇവരുടെ ഒരു ബ്രദറിന്റെ വിവാഹത്തിന് പോയപ്പോൾ ആയിരുന്നു ഇത്തരത്തിൽ താരത്തിന് ഒരു വിവാഹാലോചന വന്നത്. പക്ഷേ സിനിമ അഭിനയം നിർത്തണം എന്നായിരുന്നു അവരുടെ ഡിമാൻഡ്.

കാരണം സിനിമ അഭിനയം നിർത്തിയില്ലെങ്കിൽ നല്ലതുപോലെ കുടുംബ ജീവിതം നയിക്കാൻ പറ്റില്ലെന്നാണ് അവർ പറഞ്ഞത്. സിനിമ എന്തോ മോശം മേഖല പോലെയാണ് എല്ലാവരും കാണുന്നതെന്നും ബ്യൂട്ടി പേജൻ്റ് കഴിഞ്ഞ സമയത്ത് എനിക്കും അത്തരത്തിൽ ഒരു തോന്നൽ വന്നിരുന്നു എന്നുമാണ് താരം പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/89906/do-you-know-the-reason-why-nayana-elsaks-marriage-proposal-failed-this-is-what-the-grooms-family-said)