---
title: "ഞാന്‍ ഉറക്കത്തില്‍ നിന്നും കരഞ്ഞു കൊണ്ടാണ് എഴുന്നേറ്റത്;  നിമിഷയുടെ കുറിപ്പ് വൈറലാകുന്നു "
english_title: "I woke up crying; Nimisha's note goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89783/i-woke-up-crying-nimishas-note-goes-viral"
published_at: "2023-01-12T12:16:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfacf6e29f0_nimisha.jpg"
keywords: []
---

# ഞാന്‍ ഉറക്കത്തില്‍ നിന്നും കരഞ്ഞു കൊണ്ടാണ് എഴുന്നേറ്റത്;  നിമിഷയുടെ കുറിപ്പ് വൈറലാകുന്നു 

> **Lead Summary:** ബിഗ് ബോസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നിമിഷ . സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നിമിഷ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളൊക്കെ നിമിഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. തന്റെ ജോലിയെക്കുറിച്ചും റിലേഷന്‍ഷിപ്പുകളെക്കുറിച്ചുമൊക്കെ നിമിഷ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

## Article Content

ബിഗ് ബോസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നിമിഷ . സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നിമിഷ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളൊക്കെ നിമിഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. തന്റെ ജോലിയെക്കുറിച്ചും റിലേഷന്‍ഷിപ്പുകളെക്കുറിച്ചുമൊക്കെ നിമിഷ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴിതാ നിമിഷയുടെ ഒരു കുറിപ്പാണ് ചര്‍ച്ചയാകുന്നത്. നിമിഷയെ അറിയുന്നവര്‍ക്കെല്ലാം നിമിഷയുടെ വളര്‍ത്തുനായകളെക്കുറിച്ചും അറിയാം. തന്റെ മക്കളെ പോലെയാണ് നിമിഷ വളര്‍ത്തുനായകളെ സ്‌നേഹിക്കുന്നത്. തന്റെ വളര്‍ത്തു നായയെക്കുറിച്ച് സ്വപ്‌നം കണ്ട് ഞെട്ടിയുണര്‍ന്നതിനെക്കുറിച്ചുള്ള നിമിഷയുടെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

ഇന്നലെ വളരെ ബുദ്ധിമുട്ടുള്ളൊരു ദിവസമായിരുന്നു. ഞാന്‍ ഉറക്കത്തില്‍ നിന്നും കരഞ്ഞു കൊണ്ടാണ് എഴുന്നേറ്റത്. റെയ്ഗാറിന് എന്തോ സംഭവിച്ചെന്നൊരു സ്വപ്‌നം കണ്ടായിരുന്നു എഴുന്നേറ്റത്. എന്റെ കുട്ടികളുടെ അടുത്തെത്തിനായി വീട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ വക്കോളം എത്തിയതായിരുന്നു ഞാന്‍.

പക്ഷെ പിന്നെ ഞാന്‍ ഓര്‍ത്തു, അവരുടെ സ്വന്തം മുറ്റത്തെ നീന്തല്‍ കുളത്തില്‍ അവര്‍ കളിക്കുന്നതിനെക്കുറിച്ച്. അതിനായി ഞാന്‍ ഇവിടെ തുടരാനും പിടിച്ചു നില്‍ക്കാനും തീരുമാനിച്ചുവെന്നാണ് നിമിഷ പറയുന്നത്.

നിമിഷ ഇപ്പോള്‍ ദുബായിലാണുള്ളത്. താരം അവിടെ ജോലി ചെയ്തു വരികയാണ്. നേരത്തേയും തന്റെ വളര്‍ത്തു നായകളെ മിസ് ചെയ്യുന്നതിനെക്കുറിച്ച് നിമിഷ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. 

ഇതിനിടെ നിമിഷയുടെ മറ്റൊരു സ്റ്റോറിയും ചര്‍ച്ചയാകുന്നുണ്ട്. തന്നോട് ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ കയറാന്‍ സഹായം ചോദിച്ചെത്തിയ ഒരാളെക്കുറിച്ചുള്ളതാണ് ആ സ്‌റ്റോറി. തനിക്ക് അയച്ച മെസേജുകള്‍ പങ്കുവച്ചിരിക്കുകയാണ് നിമിഷ.

എനിക്കൊരു അപ്പോയിന്‍മെന്റ് കിട്ടുമോ? എനിക്ക് അടുത്ത ബിഗ് ബോസ് മലയാളം സീസണിന്‍ പങ്കെടുക്കണം. പ്ലീസ് എന്നെയൊന്ന് സഹായിക്കൂ എന്നായിരുന്നു നിമിഷയ്ക്ക് ലഭിച്ച മെസേജ്. ഇതിന് നിമിഷ മറുപടി നല്‍കുന്നുണ്ട്. ഇപ്പോള്‍ ഇതാണല്ലോ എന്റെ പണി.

ആളുകളെ ബിഗ് ബോസിലേക്ക് എത്തിക്കാന്‍ സഹായിക്കുക. എനിക്കൊരു പണിയുമില്ലെന്നാണോ നിങ്ങള്‍ കരുതിയേക്കുന്നത് എന്നായിരുന്നു നിമിഷയുടെ മറുപടി. താരത്തിന്റെ പ്രതികരണം ആരാധകരുടെ ശ്രദ്ധ നേടുകയാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/89783/i-woke-up-crying-nimishas-note-goes-viral)