---
title: "വ്യക്തി ജീവിതം വ്യക്തിപരമായി തന്നെ വെയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ; അഭയ ഹിരൺമയി"
english_title: "I am a person who likes to keep personal life private; Abhay Hiranmayi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89750/i-am-a-person-who-likes-to-keep-personal-life-private-abhay-hiranmayi"
published_at: "2023-01-12T10:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bf927ebacbb_abhaya_hiranmayi.jpg"
keywords: []
---

# വ്യക്തി ജീവിതം വ്യക്തിപരമായി തന്നെ വെയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ; അഭയ ഹിരൺമയി

> **Lead Summary:** മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവും ലിവിങ് ടുഗതർ ജീവിതവും വേർപിരിയലുമൊക്കെയാണ് അഭയയെ പലപ്പോഴും ലൈംലൈറ്റിൽ കൊണ്ടുവന്നത്. 

## Article Content

മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവും ലിവിങ് ടുഗതർ ജീവിതവും വേർപിരിയലുമൊക്കെയാണ് അഭയയെ പലപ്പോഴും ലൈംലൈറ്റിൽ കൊണ്ടുവന്നത്. 

പത്ത് വർഷത്തിലധികം ഗോപി സുന്ദറുമായി ലീവ് ഇൻ റിലേഷനിൽ ആയിരുന്നു അഭയ. അടുത്തിടെയാണ് ഇവർ വേർപിരിഞ്ഞത്. അഭയയെ സംഗീത ലോകത്തേക്ക് കൊണ്ടുവന്നതെല്ലാം ഗോപി സുന്ദർ ആയിരുന്നു. നിരന്തരം പലവിധ വിമർശനങ്ങളും ഉയർന്നു വന്നിട്ടും. അതിന്റെയൊന്നും വകവയ്ക്കാതെയാണ് ഇവർ മുന്നോട്ട് പോയത്. 

വേർപിരിയൽ സംബന്ധിച്ച ചോദ്യങ്ങളോട് ഒക്കെ വളരെ തുറന്ന് സംസാരിച്ചിട്ടുളള അഭയ, തന്റെ ജീവിതം എങ്ങനെയാകണമെന്ന് വ്യക്തമായ കാഴ്ചപ്പാടുള്ള കരുത്തുള്ള സ്ത്രീയാണ് ഇതിനകം തെളിയിച്ചിട്ടുണ്ട്. സന്തോഷവും സങ്കടവുമെല്ലാം ഒരുപോലെ ചേർന്ന് പോകുന്നതാണ് തന്റെ ജീവിതമെന്ന് അഭയ ഒരിക്കൽ പറഞ്ഞിരുന്നു. 

അതേസമയം, വ്യക്തിപരമായി വയ്ക്കാൻ ആഗ്രഹിക്കുന്ന തന്റെ വ്യക്തിജീവിതം പോലും ചർച്ചയാകുന്നതിൽ അഭയക്ക് ചെറിയ വിഷമമുണ്ട്. എന്നാൽ സെലിബ്രിറ്റികളുടെ ജീവിതം അറിയാനുള്ള സാധാരണക്കാരുടെ ആഗ്രഹം മനസിലാക്കി തനിക്ക് അതിനോട് പ്രശ്‌നമില്ലെന്ന് പറയുകയാണ് അഭയ.

ഒരിക്കൽ ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് നടി ഇത് പറഞ്ഞത്. തന്റെ ജീവിതം ചർച്ച ചെയ്യപ്പെടാനുള്ള കാരണമായി താൻ മനസിലാകുന്ന കാര്യവും അഭയ അഭിമുഖത്തിൽ പറയുന്നുണ്ട്. അതിന്റെ വീഡിയോ വൈറലാവുകയാണ്. 

'വ്യക്തി ജീവിതം വ്യക്തിപരമായി തന്നെ വയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. അത് പുറത്തേക്ക് കൊണ്ടുവന്നിട്ട് ആളുകൾ ചർച്ച ചെയ്യുന്ന തരത്തിലേക്ക് കൊണ്ടുവരാൻ ആഗ്രഹമില്ല. നിർഭാഗ്യവശാലോ ഭാഗ്യവശാലോ ചർച്ച ചെയ്യപ്പെടുന്ന ജീവിതമാണ് എന്റേത്. അത് ചിലപ്പോൾ അൽപം വിപ്ലവകരമായി ജീവിക്കുന്നത് കൊണ്ടാകാം,' 

'പിന്നെ ബാക്കിയുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാനുള്ള അത് അറിയാനുള്ള ചിലരുടെ താൽപര്യവും. സെലിബ്രിറ്റി ആയ ഒരാളുടെ ജീവിതം അറിയാനുള്ള താൽപര്യം. അതിനെ കുറ്റം പറയാൻ കഴിയില്ല. ആമിർ ഖാൻ എന്തായിരിക്കും ചെയ്യുന്നത്.

ആമിർ ഖാനൊപ്പം ആരായിരിക്കും ഇപ്പോൾ ഉണ്ടാവുക എന്നൊക്കെ അറിയാൻ എനിക്ക് ആഗ്രഹം ഉണ്ടായിരിക്കും,' 'കിരൺ റാവോ എന്തായിരിക്കും ചെയ്യുന്നത്. കിരൺ റാവോ എന്ത് ഡ്രസായിരിക്കും ഇടുന്നത് എന്നതൊക്കെ അറിയാൻ എനിക്ക് താൽപര്യമുണ്ട്. ഇതൊക്കെ സാധാരണമാണ്. വളരെ സ്വാഭാവിക ആയ ഒന്നായത് കൊണ്ട് എനിക്ക് കുഴപ്പമില്ല,' അഭയ ഹിരൺമയി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/89750/i-am-a-person-who-likes-to-keep-personal-life-private-abhay-hiranmayi)