---
title: "സര്‍ക്കസുകാരെ വെല്ലുന്ന പ്രകടനം വൈറലാകുന്നു, വീഡിയോ ...."
english_title: "Now a video of a bicycle is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89742/now-a-video-of-a-bicycle-is-going-viral"
published_at: "2023-01-12T09:46:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bf89d027b5a_viral.jpg"
keywords: []
---

# സര്‍ക്കസുകാരെ വെല്ലുന്ന പ്രകടനം വൈറലാകുന്നു, വീഡിയോ ....

> **Lead Summary:** ഉപജീവനത്തിനായി പല ജോലികളും ചെയ്യുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടല്ലോ. ഏത് ജോലിക്കായാലും അതിന്‍റെതായ അഭിമാനമുണ്ട്. എങ്കിലും ചില ജോലികള്‍ ചെയ്യുന്നവരോട് അല്‍പം വിലകുറഞ്ഞ രീതിയിലുള്ള സമീപനം പലരും വച്ചുപുലര്‍ത്താറുണ്ട്.

## Article Content

ഉപജീവനത്തിനായി പല ജോലികളും ചെയ്യുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടല്ലോ. ഏത് ജോലിക്കായാലും അതിന്‍റെതായ അഭിമാനമുണ്ട്. എങ്കിലും ചില ജോലികള്‍ ചെയ്യുന്നവരോട് അല്‍പം വിലകുറഞ്ഞ രീതിയിലുള്ള സമീപനം പലരും വച്ചുപുലര്‍ത്താറുണ്ട്.

ഇപ്പോഴിതാ വൈറലായിക്കൊണ്ടിരിക്കുന്നൊരു വീഡിയോ നോക്കൂ. ഒരു തൊഴിലാളിയാണ് ഇദ്ദേഹം. എന്നാല്‍ സര്‍ക്കസുകാരെ വെല്ലുന്ന വഴക്കത്തോടെ സൈക്കിളില്‍ ഒരു കെട്ട് പലകകളുമായി പോവുകയാണിദ്ദേഹം.

ഇതാണ് തൊഴിലാളിയുടെ ശക്തിയെന്നാണ് വീഡിയോ കണ്ട മിക്കവരും കമന്‍റിലെഴുതിയിരിക്കുന്നത്. രണ്ട് കൈ കൊണ്ടും തലയിലെ പലകകള്‍ പിടിച്ചിരിക്കുകയാണ്. രണ്ട് കയ്യിലും സാധനങ്ങളാണെങ്കില്‍ സൈക്കിള്‍ എങ്ങനെയോടിക്കുമെന്ന് അത്ഭുതപ്പെടേണ്ട.

സൈക്കിള്‍ നല്ല സൂപ്പറായി ബാലൻസ് ചെയ്ത് അദ്ദേഹം ഓടിക്കുന്നുണ്ട്. സാമാന്യം തിരക്കുള്ള റോഡാണിത്. ഇതിലൂടെയാണ് അഭ്യാസിയെ പോലെ സൈക്കിളില്‍ ഇദ്ദേഹം നീങ്ങുന്നത്.

[**https://twitter.com/i/status/1611674769627439104**](https://twitter.com/i/status/1611674769627439104)

ശക്തിയെക്കാളേറെ ശ്രദ്ധയും മനസാന്നിധ്യവും വേണ്ട ഒരു പ്രവര്‍ത്തിയാണിത്. അത് ഭംഗിയായി ഇദ്ദേഹം ചെയ്യുന്നുമുണ്ട്. ഇത്രയും ആത്മവിശ്വാസം ആരില്‍ കാണുമെന്ന ചോദ്യത്തോടെയാണ് വീഡിയോകള്‍ അധികപേരും പങ്കുവെയ്ക്കുന്നത്.

ലക്ഷക്കണക്കിന് പേരാണ് രണ്ട് ദിവസം കൊണ്ട് വീഡിയോ കണ്ടുതീര്‍ത്തിരിക്കുന്നത്. നിരവധി പേര്‍ ഇപ്പോഴും വീഡിയോ പങ്കുവെച്ചുകൊണ്ടിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/89742/now-a-video-of-a-bicycle-is-going-viral)