---
title: "വിജയിയുടെ വാരിസിന് എതിരെ വിമര്‍ശനവുമായി  ഖുശ്ബു ആരാധകര്‍, കാരണം ...."
english_title: "Khushbu fans criticized Vijay's vaaris because..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/89724/khushbu-fans-criticized-vijays-vaaris-because"
published_at: "2023-01-12T08:22:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bf75f12550e_vijay.jpg"
keywords: []
---

# വിജയിയുടെ വാരിസിന് എതിരെ വിമര്‍ശനവുമായി  ഖുശ്ബു ആരാധകര്‍, കാരണം ....

> **Lead Summary:** ദളപതി വിജയിയെ നായകനാക്കി വംശി പൈഡിപ്പിള്ളി ഒരുക്കിയ ചിത്രമാണ് വാരിസ്. പൊങ്കല്‍ റിലീസായി തീയറ്ററില്‍ എത്തിയ ചിത്രം മികച്ച പ്രതികരണം നേടി കൊണ്ടിരിക്കുകയാണ്. മാസ് ആക്ഷന്‍ ഫാമിലി ഡ്രാമയാണ് ചിത്രം എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

## Article Content

ദളപതി വിജയിയെ നായകനാക്കി വംശി പൈഡിപ്പിള്ളി ഒരുക്കിയ ചിത്രമാണ് വാരിസ്. പൊങ്കല്‍ റിലീസായി തീയറ്ററില്‍ എത്തിയ ചിത്രം മികച്ച പ്രതികരണം നേടി കൊണ്ടിരിക്കുകയാണ്. മാസ് ആക്ഷന്‍ ഫാമിലി ഡ്രാമയാണ് ചിത്രം എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിന് എതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി ഖുശ്ബുവിന്‍ ആരാധകര്‍. ചിത്രത്തിലെ ഖുശ്ബുവിന്റെ ഭാഗം കട്ട് ചെയ്തതാണ് ഖുശ്ബു ആരാധകരെ ചൊടിപ്പിച്ചത്.

ചിത്രത്തില്‍ വിജയ്യ്ക്കും രശ്മികയ്ക്കുമൊപ്പമുള്ള ഖുശ്ബുവിന്റെ ചിത്രം റിലീസിനു മുന്നേ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. രശ്മികയുടെ അമ്മയുടെ വേഷമായിരുന്നു ഖുശ്ബുവിന്റേത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ നടിയേക്കുറിച്ച് വിജയ് സംസാരിക്കുകയും ചെയ്തു. എന്നാല്‍ സിനിമ റിലീസ് ആയതോടെ ഖുശ്ബുവിനെ സിനിമയില്‍ കണ്ടില്ല. ഇതാണ് ഖുശ്ബു ആരാധകരെ ചൊടിപ്പിച്ചത്.

നിങ്ങള്‍ എന്ത് വൃത്തികെട്ട പണിയാണ് കാണിച്ചത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇത്രയും സീനിയര്‍ ആയ ഒരു നടിയെ അപമാനിക്കുകയാണോ എന്നാണ് ഖുശ്ബു ആരാധകര്‍ രോക്ഷത്തോടെ ചോദിക്കുന്നത്.

അതേസമയം സിനിമയുടെ ദൈര്‍ഘ്യം മൂലം ഖുശ്ബുവിന്റെ കഥാപാത്രത്തിന്റെ ഭാഗങ്ങള്‍ അണിയറക്കാര്‍ നീക്കം ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 170 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.

അതിനാല്‍ തന്നെ ഷൂട്ട് ചെയ്ത നിരവധി രംഗങ്ങള്‍ അവസാന നിമിഷം നീക്കം ചെയ്യേണ്ടതായി വന്നിട്ടുണ്ട്. അതേസമയം വിജയ് രാജേന്ദ്രന്‍ എന്നാണ് ചിത്രത്തില്‍ വിജയിയുടെ കഥാപാത്രത്തിന്റെ പേര്.

വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രമായി വിജയ് എത്തുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മാണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/89724/khushbu-fans-criticized-vijays-vaaris-because)