---
title: " ട്രീറ്റ്‌മെന്റ് നല്ലതുപോലെ കൊടുക്കുന്നുണ്ടെങ്കിലും അവസ്ഥ വളരെ മോശമാണ്; ബിനീഷ് ബാസ്റ്റിന്‍"
english_title: "Although the treatment is good, the condition is very bad; Beneesh Bastin"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89674/although-the-treatment-is-good-the-condition-is-very-bad-beneesh-bastin"
published_at: "2023-01-11T20:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bed3117bfc6_moli_kankamali_bineesh.jpg"
keywords: []
---

#  ട്രീറ്റ്‌മെന്റ് നല്ലതുപോലെ കൊടുക്കുന്നുണ്ടെങ്കിലും അവസ്ഥ വളരെ മോശമാണ്; ബിനീഷ് ബാസ്റ്റിന്‍

> **Lead Summary:** ഈ അടുത്തായിരുന്നു നടി മോളി കണ്ണമാലിയുടെ ആരോഗ്യ അവസ്ഥയെക്കുറിച്ച് പ്രേക്ഷകര്‍ അറിഞ്ഞത്. നിലവില്‍ വെന്റിലേറ്ററിലാണ് മോളി. ശ്വാസ തടസ്സത്തെ തുടര്‍ന്നായിരുന്നു മേളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

## Article Content

ഈ അടുത്തായിരുന്നു നടി മോളി കണ്ണമാലിയുടെ ആരോഗ്യ അവസ്ഥയെക്കുറിച്ച് പ്രേക്ഷകര്‍ അറിഞ്ഞത്. നിലവില്‍ വെന്റിലേറ്ററിലാണ് മോളി. ശ്വാസ തടസ്സത്തെ തുടര്‍ന്നായിരുന്നു മേളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചേച്ചിയുടെ അവസ്ഥ വളരെ മോശമാണെന്നും എല്ലാവരും ചേച്ചിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ബിനീഷ് ബാസ്റ്റിന്‍ പറയുന്നു. ഫേസ്ബുക്ക് വീഡിയോയില്‍ എത്തിയാണ് മോളി കണ്ണമാലിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ബിനീഷ് സംസാരിച്ചത്.

മോളി ചേച്ചി ആശുപത്രിയിലാണെന്ന് അറിഞ്ഞിരുന്നു. ഇത്രയും ദിവസമായിട്ട് വരാന്‍ പറ്റിയിരുന്നില്ല. ഇന്നാണ് വരാന്‍ കഴിഞ്ഞത്. ചേച്ചി ഇപ്പോഴും ഐസിയുവില്‍ തന്നെയാണ്. പ്രായത്തിന്റെ ബുദ്ധിമുട്ടുകളും ലെങ്‌സിന്റെ പ്രശ്‌നങ്ങളുമാണ് അവര്‍ക്ക്. ട്രീറ്റ്‌മെന്റ് നല്ലതുപോലെ കൊടുക്കുന്നുണ്ടെങ്കിലും അവസ്ഥ വളരെ മോശമാണ്.

എന്നെ കണ്ടപ്പോള്‍ ചേച്ചിക്ക് മനസ്സിലായി. എന്നാല്‍ സംസാരിക്കാന്‍ ഒന്നും പറ്റുന്നില്ല. ട്യൂബ് വഴിയാണ് ഫുഡ് ഒക്കെ കൊടുക്കുന്നത്. എന്റെ നാട്ടുകാരി കൂടിയാണ് ചേച്ചി , ഇങ്ങനെയൊരു അവസ്ഥയില്‍ ചേച്ചിയെ കാണുന്നത് ആദ്യമായിട്ടാണ്.

ഇപ്പോള്‍ സര്‍ജറി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. എല്ലാവരും ചേച്ചിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ബിനീഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/89674/although-the-treatment-is-good-the-condition-is-very-bad-beneesh-bastin)