---
title: "നവ്യാ നായര്‍ ,സൈജു കുറുപ്പ് ചിത്രത്തിന് പേരിട്ടു, ഫസ്റ്റ് ലുക്ക് "
english_title: "Navya Nair, Saiju Kurup Titled, First Look"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89590/navya-nair-saiju-kurup-titled-first-look"
published_at: "2023-01-11T13:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be6f7253e5c_navya_nair.jpg"
keywords: []
---

# നവ്യാ നായര്‍ ,സൈജു കുറുപ്പ് ചിത്രത്തിന് പേരിട്ടു, ഫസ്റ്റ് ലുക്ക് 

> **Lead Summary:** നവ്യാ നായര്‍ നായികയാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ജാനകി ജാനേ..' എന്നാണ് പേരിട്ടിരിക്കുന്നത്.

## Article Content

നവ്യാ നായര്‍ നായികയാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ജാനകി ജാനേ..' എന്നാണ് പേരിട്ടിരിക്കുന്നത്.

സൈജു കുറുപ്പാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്. വി കെ പ്രകാശ് സംവിധാനം ചെയ്‍ത 'ഒരുത്തീ' എന്ന ചിത്രത്തിലും നവ്യാ നായരും സൈജു കുറുപ്പും ജോഡികളായി അഭിനയിച്ചിരിക്കുന്നു.

'ജാനകി ജാനേ..' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കടുത്തുള്ള കാറളം ഗ്രാമത്തിലായിരുന്നു ചിഛായാഗ്രഹണം ശ്യാംരാജ്. സംഗീതം - കൈലാസ് മേനോൻ.

'ഉയരെ' എന്ന ചിത്രത്തിനു ശേഷം എസ് ക്യൂബ ഫിലിംസാണിത് നിര്‍മിക്കുന്നത്. എസ് ക്യൂബ് ഫിലിംസ് തന്നെ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

[**https://www.facebook.com/PrithvirajSukumaran/posts/752369752922247**](https://www.facebook.com/PrithvirajSukumaran/posts/752369752922247)

സുജീവ് ഡാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജർ. ഹാരിസ് ദേശം ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറും രെത്തീന എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/89590/navya-nair-saiju-kurup-titled-first-look)